പരിഷത്ത് പിന്നിട്ട കണ്ണൂർ വഴികൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കണ്ണൂർ ജില്ലാ ചരിത്രം – പരിഷത്ത് പിന്നിട്ട കണ്ണൂർ വഴികൾ – ആദ്യയോഗം മുതൽ അക്ഷര കേരളം വരെ- ബഹു. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ പ്രകാശനം ചെയ്തു. ആദ്യകാല പ്രവർത്തകൻ കെ.മാധവൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി. സംസ്ഥാന പ്രസിഡണ്ട് ടി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന സെക്രട്ടറി കെ.ടി.രാധാകൃഷണൻ മുഖ്യപ്രഭാഷണം നടത്തി. കെ.വി.രഘുനാഥൻ, ഗ്രന്ഥകർത്താവ് എം.എം.ജി. സി.പി.ഹരീന്ദ്രൻ ഒ.സി.ബേബി ലത എന്നിവർ സംസാരിച്ചു.

You may have missed