പരിഷത്ത് സ്ഥാപക ദിനാചരണം

0

കാസര്‍ഗോഡ്: പരിഷത്ത് രൂപീകൃതമായി 58 വർഷം തികയുന്ന സെപ്തംബർ 10 ന് ജില്ലയിൽ സ്ഥാപക ദിനാചരണം ജില്ല, മേഖലാ കേന്ദ്രങ്ങളിലും യൂണിറ്റുകളിലും പതാക ഉയർത്തിയും വൈകുന്നേരം ഗ്രൂപ്പിൽ മുൻ സംസ്ഥാന പ്രസിഡണ്ട് ടി ഗംഗാധരൻമാഷുടെ പ്രഭാഷണം നടത്തിയും ആചരിച്ചു.
പരിഷത്ത് രൂപീകരണ കാലഘട്ടത്തെക്കുറിച്ചും , ആദ്യകാല പ്രവർത്തന രീതിയെക്കുറിച്ചും ടി ജി വിശദീകരിച്ചു.
തുടർന്ന് രാത്രി 8 മണിക്ക് സ്ഥാപക ദിന പ്രവർത്തക സംഗമം ഗൂഗിൾ മീറ്റിൽ നടന്നു. ടി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പ്രവർത്തകർക്കുണ്ടായ സംശയങ്ങൾക്ക് വിശദമായ മറുപടി പറയുകയുണ്ടായി. ആസന്നഭാവി പരിപാടികൾ വിവിധ വിഷയ സമിതി കൺവീനർമാർ വിശദീകരിച്ചു. ജില്ലാ ട്രഷറർ ആസന്ന ഭാവി പരിപാടികളുടെ ക്രോഡീകരണം നടത്തി. കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മേഖലകളിൽ ആരംഭിക്കുന്ന പുസ്തക നിധി പരിപാടി വിജയിപ്പിക്കൻ പരിപാടികൾ തയ്യാറാക്കി.
മുതിർന്ന പ്രവർത്തകർ അവരുട പരിഷത്ത് അനുഭവങ്ങൾ പങ്കു വച്ച പ്രവർത്തക സംഗമം ഒരു സംഘടനാ വിദ്യാഭ്യാസ പരിപാടിയായി മാറി.

Leave a Reply

Your email address will not be published. Required fields are marked *