പരിസ്ഥിതി ജനസഭ – പാലക്കാട്

0
പാലക്കാട് ജില്ലാതല ജനസഭാ സെമിനാര്‍ സംഘാടകസമിതി യോഗം.

പാലക്കാട്: പ്രളയാനന്തരം ഉണ്ടായതടക്കമുള്ള ജില്ലയുടെ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് വിദഗ്ദ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു രൂപരേഖ തയ്യാറാക്കുന്നതിന് പാലക്കാട് ജില്ലാകമ്മിറ്റി തീരുമാനിച്ചു. പത്തു മേഖലകളിലെയും തെരഞ്ഞെടുത്ത ഓരോ പഞ്ചായത്തുകളിലായി പ്രളയ ബാധിത പ്രശ്നങ്ങളെക്കുറിച്ചും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുമുള്ള റിപ്പോർട്ട് വിദഗ്‌ധരെ പങ്കെടുപ്പിച്ച് തയ്യാറാക്കി ജനസഭയിൽ അവതരിപ്പിക്കും. ഇതിനു മുന്നോടിയായി പാലക്കാട് ജില്ലയിലെ കൃഷിയും പരിസ്ഥിതിയും എന്ന വിഷയത്തില്‍ ജില്ലാതല സെമിനാർ കുഴൽമന്ദത്തും പട്ടാമ്പിയിലും സംഘടിപ്പിക്കും.
നവംബര്‍ 16 ന് ജലവിഭവ വകുപ്പ് മന്ത്രി കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യുന്ന സെമിനാറിന്റെ സംഘാടക സമിതി രൂപീകരണ യോഗം കണ്ണാടി സർവ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്നു. ജില്ലാ സെക്രട്ടറി പി പ്രദോഷ്, നിര്‍വാഹക സമിതിയംഗം പി അരവിന്ദാക്ഷൻ എന്നിവർ വിശദീകരണം നടത്തി. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് മൂസ്സ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപെഴ്സൺ ബിനുമോൾ, കണ്ണാടി സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി സുരേഷ് എന്നിവർ സംസാരിച്ചു. കുഴൽമന്ദം മേഖലാ സെക്രട്ടറി ദിലീപ് കുമാർ സ്വാഗതവും മേഖല പ്രസിഡണ്ട് സ്വാമിനാഥൻ നന്ദിയും പറഞ്ഞു.

എം കെ പ്രദീപ് തൃത്താല മേഖലാ പരിസ്ഥിതി ജനസഭ ഉദ്ഘാടനം ചെയ്യുന്നു.

തൃത്താല: 2019ലെ പ്രളയം ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടാക്കിയ ആനക്കര പഞ്ചായത്തിൽ നടന്ന “പരിസ്ഥിതി ജനസഭ” തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ പ്രദീപ് ഉദ്ഘാടനം ചെയ്തു. ആനക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വേണുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് തൃത്താല മേഖല സെക്രട്ടറി സി ഗോപി സ്വാഗതം പറഞ്ഞു. ആനക്കര പഞ്ചായത്ത് സെക്രട്ടറി കെ ചന്ദ്രദാസ് ആശംസയർപ്പിച്ചു. ഡോ. കെ രാജേഷ് വിഷയാവതരണം നടത്തി. പ്രളയാനന്തരം ആനക്കര പഞ്ചായത്തിൽ അനുഭവപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങൾ പി വി സേതുമാധവൻ അവതരിപ്പിച്ചു. തുടർന്നു നടന്ന ചർച്ചയിൽ അയ്യപ്പൻ, ഗോപാലകൃഷ്ണൻ, പരമേശ്വരൻ കുട്ടി, ഹംസത്തലി, മജീദ് എന്നിവർ പങ്കെടുത്തു. ശശി മലമക്കാവ് നന്ദി പറഞ്ഞു.

പാലക്കാട് മേഖല പരിസര ജനസഭ സംഘാടക സമിതി യോഗത്തില്‍ ടി പി ശ്രീശങ്കര്‍
വിഷയാവതരണ നടത്തുന്നു.

പാലക്കാട്: പാലക്കാട് മേഖലാ പരിസ്ഥിതി ജനസഭ സംഘാടക സമിതി രൂപീകരണ യോഗം പുതുപ്പരിയാരം പഞ്ചായത്ത് ഓഫീസില്‍ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അധ്യക്ഷനായ യോഗത്തിൽ നിര്‍വാഹകസമിതി അംഗം ടി പി ശ്രീശങ്കര്‍ വിഷയാവതരണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന ചെയര്‍പേഴ്സണും ജ്യോതി കണ്‍വീനറും ആയ സംഘാടകസമിതിയാകും ജനസഭയ്ക്ക്‌ നേതൃത്വം നൽകുക. ജില്ലാ വികസന സബ് കമ്മിറ്റി കണ്‍വീനര്‍ കെ വി സാബു, മേഖലാ പ്രസിഡണ്ട് സി വി ജോസ്, മേഖലാ സെക്രട്ടറി സുഭാഷ്, മേഖല വൈസ് പ്രസിഡണ്ട് അച്യുതന്‍ കുട്ടി, മേഖലാ കമ്മിറ്റി അംഗങ്ങളായ പി ടി മോഹനന്‍, ശെല്‍വരാജ് തുടങ്ങിയവരും പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു. ജനസഭ നവംബര്‍ 26 ന് പുതുപ്പരിയാരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.

ആനക്കര പഞ്ചായത്ത് പരിസ്ഥിതി വികസന ജനസഭ സംഘാടക സമിതി രൂപീകരണ യോഗം കുമ്പിടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *