പാലക്കാട് പരിഷത്ത് ഉപവാസ സമരം

0

ഉപവാസ സമരം തൃശ്ശൂര്‍ ജില്ലാ വികസന സബ്കമ്മിറ്റി കണ്‍വീനര്‍ കെ.കെ.അനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട് : നിര്‍ദിഷ്ട നെൽവയൽ തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാര്‍ച്ച് 18ന് കളക്ടറേറ്റിനു മുന്നിൽ നടന്ന ഉപവാസ സമരം തൃശ്ശൂര്‍ ജില്ലാ വികസന സബ്കമ്മിറ്റി കണ്‍വീനര്‍ കെ.കെ.അനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മുണ്ടൂർ IRTC റിസർച്ച് കോർഡിനേറ്റർ ബി.എം.മുസ്തഫ, രജിസ്ട്രാർ പി.കെ.നാരായണൻ, ജില്ലാ കമ്മിറ്റിയംഗങ്ങ്ങളായ അനിതമുരളീധരൻ, സുനിൽകുമാർ.എം, സുനിൽകുമാർ. കെ, മുരളീധരൻ എന്നിവർ സംസാരിച്ചു.
ജില്ലാപ്രസിഡണ്ട് പി.അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാസെക്രട്ടറി കെ.എസ്.നാരായണൻകുട്ടി സ്വാഗതവും ജില്ലാ ട്രഷറർ കെ.അരവിന്ദാക്ഷൻനന്ദിയും രേഖപ്പെ ടുത്തി.

Leave a Reply

Your email address will not be published. Required fields are marked *