പുഴനടത്തം

കുളത്തറ മേഖലാ പ്രവര്‍ത്തകര്‍ പുഴനടത്തത്തിനിടയില്‍

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിനും അരുവിക്കരയ്ക്കും പരിസര പ്രദേശങ്ങൾക്കും കുടിവെള്ളം നൽകുന്ന കരമനയാറ്റിലെ അരുവിക്കര ഡാം റിസർവോയർ മണ്ണടിഞ്ഞും കാടുകയറിയും മാലിന്യങ്ങൾ നിക്ഷേപിച്ചും നാശോന്മുഖമാകുയാണ്. തിരുവനന്തപുരം ജില്ലയിലെ 30 ലക്ഷത്തോളം ജനങ്ങളുടെ കുടിനീരാണ് ഇത്തരത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഡാ മിൽ ജലം സംഭരിക്കുന്നതിനുള്ള ശേഷി വെറും 15 ശതമാനം മാത്രമായി ചുരുങ്ങിയിരിക്കുന്നു. വളരെ ഗൗരവതരമായ ഈ സ്ഥിതി വിശേഷം അധികാരികളുടെയും ജനങ്ങളുടെയും ശ്രദ്ധയിൽ പെടുത്തുന്നതിനായി നെടുമങ്ങാട് മേഖലയിലെ കളത്തറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അരുവിക്കര ഡാം റിസർവോയറിന് സമീപം പുഴനടത്തം സംഘടിപ്പിച്ചു.
ജില്ലാ പരിസര വിഷയ സമിതി ചെയർമാൻ വി ഹരിലാൽ പുഴനടത്തം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എസ് ജയകുമാർ, ജില്ലാ പരിസര വിഷയസമിതി കൺവീനർ സുനിൽ എസ്എൽ, ജില്ലാ ജോയിന്റ് സെക്രട്ടറി ബിജുകുമാർ എസ്, മേഖല പ്രസിഡന്റ് ജി രഞ്ജിത്ത്, മേഖല സെക്രട്ടറി ബി നാഗപ്പൻ, യൂണിറ്റ് പ്രസിഡന്റ് അരുൺ തോന്നയ്ക്കൽ, യൂണിറ്റ്‌ സെക്രട്ടറി സുമേഷ്, കളത്തറ വാർഡ് മെമ്പർ രജിതകുമാരി, രാമചന്ദ്രൻ സാകേതം തുടങ്ങിയവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ