പൂമംഗലം യൂണിറ്റ് സമ്മേളനം

ഇരിങ്ങാലക്കുട : എടക്കുളം എസ്.എന്‍.ജി.എസ്.എസ് എല്‍.പി സ്കൂളിൽ നടന്നു. മേഖലാ സെക്രട്ടറി റഷീദ് കാറളം സമ്മേളനം ഉദ്ഘാടനം ചെയ്തു. “ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നോട്ടു വക്കുന്ന രാഷ്ട്രീയവും സമൂഹം നേരിടുന്ന പ്രതിസന്ധികളും” എന്ന വിഷയവും സംഘടനാ രേഖയുടെ ഉള്ളടക്കവും സംസാരിച്ചുകൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. മേഖലാ കമ്മിറ്റി അംഗംകവിതാ സുരേഷ് സംഘടനാ രേഖ വായിച്ചു.എ.വി. ഗോകുൽദാസ് അധ്യക്ഷത വഹിച്ചു.പി. ഗോപിനാഥ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ടായി എ.വി ഗോകുൽദാസ് സെക്രട്ടറിയായി പി.ഗോപിനാഥ്, വൈസ് പ്രസിഡണ്ട് സുധ ടീച്ചർ, ജോ.സെക്രട്ടറി രാഖി ഗിരീഷ് എന്നിവരെ തെരഞ്ഞെടുത്തു. സുധ ടീച്ചർ നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *