പെരളശ്ശേരി : പെരളശ്ശേരി പഞ്ചായത്തിനെ ‘ജന്റര്‍ ഫ്രണ്ട്‍ലി’ പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള വിവരശേഖരണം ആരംഭിച്ചു. വിദ്യാഭ്യാസ വിവരശേഖണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ പ്രധാന ധ്യാപകരേയും പങ്കെടുപ്പിച്ച് ഫോർമാറ്റ് പരിചയപ്പെടുത്തി. അക്കാദമിക് മാസ്റ്റര്‍പ്ലാനില്‍ ലിംഗതുല്യത ഉറപ്പുവരുത്താനാവുന്ന പദ്ധതികൾ ഉള്‍പ്പെടുത്താനുള്ള നിർദ്ദേശങ്ങള്‍ നല്കി. കണ്ണൂർ സൗത്ത് എ.ഇ.ഒ. ഉഷ, ഡയറ്റ് സീനിയർ ലക്ചറർ പത്മനാഭൻ മാസ്റർ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.പ്രേമചന്ദ്രൻ, മെമ്പർ പി.കെ.നാരായണൻ എന്നിവർ പങ്കെടുത്തു. ശാസത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വിഷയസമിതിയെ പ്രതിനിധീകരിച്ച് ഒ എം ശങ്കരന്‍ പങ്കെടുത്തു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിപാടികൾ
- Home
- ജില്ലാ വാര്‍ത്തകള്‍
- പെരളശ്ശേരിയില്‍ ‘ജന്റര്‍ ഫ്രണ്ട്‌ലി പഞ്ചായത്ത് ‘ ഇടപെടല്‍ ആരംഭിച്ചു