പ്രതിഷേധ സായാഹ്ന ധർണ

അന്തിക്കാട് : നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതി ഓർഡിനൻസ് – 2017 പിൻവലിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അന്തിക്കാട് മേഖലയുടെ നേതൃത്വത്തിൽ കാഞ്ഞാണി ബസ് സ്റ്റാന്റ് പരിസരത്ത് പ്രതിഷേധ സായാഹ്ന ധർണ നടത്തി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ സെക്രട്ടറി ധർണ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് മേഖലാ സെക്രട്ടറി എ.കെ. രാജൻ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിററി അംഗം കെ.പി. അനിത അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. കെ. വിദ്യാസാഗർ, അഡ്വ. വി.എൻ.ഹരിദാസ്, കർഷക കൂട്ടായ്മകൾക്കുവേണ്ടി ശിവരാമൻ മാഷ്, പി. പരമേശ്വരൻ, ഉണ്ണികൃഷ്ണൻ നമ്പനത്ത്, കെ.എൻ. സുരേന്ദ്രനാഥ്, പാഠശാല ശശി എന്നിവർ സംസാരിച്ചു. മേഖലാ കമ്മിറ്റി അംഗം ടി.വി. ഭുവന ദാസ് നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ