പ്രീ പബ്ലിക്കേഷന്‍ പ്രവര്‍ത്തനത്തിന് തുടക്കമായി

0
പുസ്തകത്തിന്റെ പ്രീ-പബ്ലിക്കേഷൻ കണ്ണൂരിൽ വനിതാ ശിശു വികസന ഓഫീസർ സി എ ബിന്ദു അങ്കണവാടികൾക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂര്‍: അങ്കണവാടി കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതി
ന് കുട്ടി ചിത്ര പുസ്തകങ്ങൾ തയ്യാറാവുന്നു.
പ്രീ- പ്രൈമറി, അങ്കണവാടി തലത്തി ലെ വിവിധ തീമുകളുമായി ബന്ധിപ്പിച്ച് കുട്ടിയുടെ പരിചരണം, പോഷണം, പ്രതിരോധം, വിദ്യാഭ്യാസം എന്നിവയെ അടിസ്ഥാനമാക്കി രക്ഷിതാക്കളും ടീച്ചറും പൊതു സമൂഹവും അറിയേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് ഈ കുട്ടിചിത്ര പുസ്തകം തയ്യാറാക്കുന്നത്.
പുസ്തകത്തിന്റെ പ്രീ പബ്ലി ക്കേഷൻ പ്രവര്‍ത്തനം കണ്ണൂർ ജില്ലാ വനിതാ ശിശുവികസന ഓഫീസർ ബിന്ദു സി എ ഉദ്ഘാടനം ചെയ്തു. പ്രീ സ്കൂള്‍, അങ്കണവാടി പ്രവര്‍ത്തകരുടെ സംഗമത്തില്‍ ജില്ലാ പ്രസിഡണ്ട് പി വി ദിവാകരൻ അധ്യക്ഷനായിരുന്നു. ശാസ്ത്രകേരളം എഡിറ്റർ ഒ എം ശങ്കരൻ ഉള്ളടക്കം പരിചയപ്പെടുത്തി.
ചടങ്ങിൽ പി പി ബാബു സ്വാഗതവും സതീശൻ കെ നന്ദിയും പറഞ്ഞു.
ജില്ലയിലെ 1000 അങ്കണവാടി, പ്രീ- പ്രൈമറി സ്ഥാപനങ്ങളിൽ പുസ്ത കം ലഭ്യമാക്കുവാൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *