പൗരത്വ ഭേദഗതി നിയമം – പ്രതിഷേധക്കൂട്ടായ്മ

0
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറത്ത് നടന്ന പ്രതിഷേധക്കൂട്ടായ്മ

മലപ്പുറം: രാജ്യത്ത് നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് മലപ്പുറത്ത് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു.
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഉയർത്തിപ്പിടിച്ച് പൗരത്വ ഭേദഗതി നിയമം സ്വീകാര്യമല്ലെന്നും ഭരണഘടനാ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നതിന് പോരാടുമെന്നും പ്രതിജ്ഞ ചെയ്തു. ജില്ലാ പ്രസിഡന്റ് വി വിനോദ് അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ സെക്രട്ടറി സുനിൽ സി എൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പൗരത്വ ഭേദഗതി നിയമം പിൻവലിക്ക‌ണമെന്നാവശ്യപ്പെട്ട് പേരാമ്പ്രയിൽ നടന്ന പ്രതിഷേധം

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടനയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ട് പേരാമ്പ്ര മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ പ്രതിഷേധ പ്രകടനം നടന്നു.
പ്രകടനത്തിന് നിർവ്വാഹക സമിതി അംഗം പി എം ഗീത, ജില്ലാ സെക്രട്ടറി പി കെ സതീശ്, പി കെ ബാലകൃഷ്ണൻ, ടി സുരേഷ്, ടി സി സിദിൻ, ടി രാജൻ എന്നിവർ നേതൃത്വം നൽകി.

ഭരണഘടനാവിരുദ്ധമായതും മതാധിഷ്ടിത വുമായ പൗരത്വ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കമ്മിററി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം
പൗരത്വ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലാ കമ്മറ്റി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലി

Leave a Reply

Your email address will not be published. Required fields are marked *