ബഷീര്‍ ദിനം ആചരിച്ചു

പാലക്കാട്: ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖലയുടെ ആഭിമുഖ്യത്തി. ജൂലൈ 7ന് ബഷീര്‍ ദിനം ആചരിച്ചു. ബഷീര്‍ ദിന പരിപാടികള്‍ വട്ടേനാട് ഹൈസ്‌കൂളി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.പ്രദീപ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.ചന്ദ്രന്റെ അധ്യക്ഷതയി. നടന്ന പരിപാടിക്ക് പി.വി.സേതുമാധവന്‍ സ്വാഗതം പറഞ്ഞു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്ക് സാഹിത്യാസ്വാദനവും ക്വിസും നടത്തി. കുട്ടികളുടെ പരിപാടികള്‍ക്ക് പി.വി.സേതുമാധവന്‍, രാമകൃഷ്ണന്‍ കുമരനല്ലൂര്‍, പി.രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്കി. കുട്ടികളില്‍ വായനാശിലം വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, വട്ടേനാട് എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.വി.രാജന്‍ രക്ഷിതാക്കള്‍ക്ക് ക്ലാസ് എടുത്തു. തൃത്താല എ.ഇ.ഒ. വേണുഗോപാല്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു.

You may have missed