ബഹിരാകാശ പര്യവേഷണം- ശാസ്ത്രവും സാങ്കേതികവിദ്യയും പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: 2016 ചാന്ദ്രദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പി.എം. സിദ്ധാര്‍ത്ഥന്റെ ബഹിരാകാശ പര്യവേഷണം-ശാസ്ത്രവും സാങ്കേതികവിദ്യയും എന്ന പുസ്തകത്തിന്റെ പ്രകാശനവും ഇന്ത്യന്‍ ബഹിരാകാശ പര്യവേഷണത്തിന്റെ ഭാവി എന്ന വിഷയത്തില്‍ പ്രഭാഷണവും തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ച് വി.എസ്.എസ്.സി. മുന്‍ ഡയറക്ടറും മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവുമായ പത്മശ്രീ എം.സി. ദത്തന്‍ നിര്‍വഹിച്ചു. എല്‍.പി.എസ്.സി. മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.പി.രാധാകൃഷ്ണന്‍ പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു. ഡോ.ആര്‍.വി.ജി. മേനോന്‍ അധ്യക്ഷനായിരുന്നു. ഗ്രന്ഥകാരന്‍ പി.എം. സിദ്ധാര്‍ത്ഥന്‍, നിത്യ എസ്. എന്നിവര്‍ സംസാരിച്ചു. ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ സ്വാഗതവും ഷിബു അരുവിപ്പുറം നന്ദിയും പറഞ്ഞു.

You may have missed