തിരുവനന്തപുരം : നെടുമങ്ങാട് മേഖലയിലെ കളത്തറ യൂണിറ്റിലെ ഗലീലിയോ ബാലവേദിയുടെ ആഭിമുഖ്യത്തില്‍ ഓണോത്സവം ബാലവേദി ക്യാമ്പ് സെപ്റ്റംബര്‍ 2-ന് നടന്നു. പരിപാടിയില്‍ ജില്ലാ ബാലവേദി കണ്‍വീനര്‍ ഹരിഹരന്‍ ലഘുപരീക്ഷണങ്ങളും വിനീഷ് കളത്തറ തീയറ്റര്‍ കളികളും അവതരിപ്പിച്ചുകൊണ്ട് കൊച്ചുകൂട്ടുകാരുമായി സംവദിച്ചു. തുടര്‍ന്ന് പ്രളയബാധിത പ്രദേശങ്ങളില്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ച യൂണിറ്റ് പ്രസിഡണ്ട് അരുണ്‍ തോന്നയ്ക്കല്‍, യൂണിറ്റ് അംഗങ്ങളായ അനാമിക തോന്നയ്ക്കല്‍, വിജയന്‍.ആര്‍.എസ് എന്നിവരെ ക്യാമ്പില്‍ വച്ച് ആദരിക്കുകയും, അവരുടെ അനുഭവങ്ങള്‍ ബാലവേദി കൂട്ടുകാരുമായി പങ്കുവെക്കുകയും ചെയ്തു. പരിപാടിയില്‍ ജില്ലാ സെക്രട്ടറി ജയകുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ബിജുകുമാര്‍. എസ്, ജില്ലാ ബാലവേദി കണ്‍വീനര്‍ ഹരിഹരന്‍, നെടുമങ്ങാട് മേഖല സെക്രട്ടറി ബി.നാഗപ്പന്‍, മേഖല പ്രസിഡണ്ട് രഞ്ജിത്ത്.ജീ, ബിജുകുമാര്‍. ആര്‍.എസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *