ബാലവേദി കൂട്ടായ്മ ഉദ്ഘാടനം

0

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നെടുങ്കാട് യൂണിറ്റ് (തിരുവനന്തപുരം ജില്ല, തിരുവനന്തപുരം മേഖല) വിക്രം സാരാഭായി ബാലവേദി കൂട്ടായ്മ ഉദ്ഘാടനം നടന്നു.  10 മാർച്ച് 2024 ഞായറാഴ്ച രാവിലെ 10 മണിക്ക് ശ്രീ. സി പി അരവിന്ദാക്ഷൻ കുഞ്ഞു പരീക്ഷണങ്ങൾ നടത്തി ശാസ്ത്ര ക്ലാസ് നയിച്ചു.

ശ്രീ. ഗിരീശൻ, ശ്രീ. കെ. ശ്രീകുമാർ, ശ്രീ. പി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ശാസ്ത്രപരീക്ഷണങ്ങൾ, കലണ്ടർ പഠനം, മാർച്ചിലെ ദിനങ്ങളുടെ പ്രത്യേകതകൾ, പാട്ട് എന്നിങ്ങനെ വിവിധ പരിപാടികൾ നടന്നു.
ബാലവേദിയുടെ ഭാരവാഹികളായി താഴെ പറയുന്ന കുട്ടികളെ തെരഞ്ഞെടുത്തു :

ചെയർമാൻ : കുമാരി നക്ഷത്ര രാജ് ബി, 7th Std.,

വൈസ് ചെയർമാൻ : കുമാരി വിഷ്ണു ദുർഗ, 7th Std.

കൺവീനർ : മാസ്റ്റർ ഗോകുൽ എസ്, 5th Std.

ജോയിന്റ് കൺവീനർ : കുമാരി ശിവാനി എസ്., 7th Std.
(എല്ലാവരും ഗവ. യു. പി. സ്കൂൾ വിദ്യാർത്ഥികൾ)

സ്കൂൾ അവധിക്കാലത്തു മികച്ച പരിപാടികളുമായ്‌ വീണ്ടും ബാലവേദി സജീവമാകുമെന്ന് പുതിയ ഭാവാഹികൾ അറിയിച്ചു. ഉച്ചക്ക് 12.30 ന് അവസാനിച്ച പരിപാടിയിൽ 24 കുട്ടികൾ പൂർണ സമയം പങ്കെടുത്തു.

ബാലവേദി കൺവീനർ മാസ്റ്റർ ഗോകുൽ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *