ബാലസുബ്രഹ്മണ്യൻ

0

എറണാകുളം: എൺപതുകളിലും തൊണ്ണൂറുകളിലും ആലുവ മേഖലയിലെ സജീവ പ്രവർത്തകനായിരുന്ന ബാലസുബ്രഹ്മണ്യൻ (ബാലൻ ചേട്ടൻ) ജനുവരി 6 നു അന്തരിച്ചു. ആലുവയിലെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്ന ബാലൻ ചേട്ടന്റെ ഓരോപ്രവർത്തനങ്ങളിലും സ്നേഹവും സഹാനുഭൂതിയും നിറഞ്ഞു നിന്നിരുന്നു. രക്തദാനത്തിന്റെ മഹത്തായ മാതൃകകൾ രൂപപ്പെടുത്തിയ അദ്ദേഹം ആലുവയിലെ രക്തബാങ്ക് സ്ഥാപിക്കുന്നതിനായി മുന്നിൽ നിന്നു പ്രവർത്തിച്ചു. ആലുവയിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ മുന്നണി പോരാളിയും ട്രേഡ് യൂണിയൻ പ്രവർത്തകനുമായിരുന്നു.
മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 17 നു ഓൺലൈൻ ആയി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ മുൻ ജില്ലാ സെക്രട്ടറിമാരായ എം കെ ദേവരാജൻ, പി ആർ രാഘവൻ, എം കെ രാജേന്ദ്രൻ,മുൻ മേഖല സെക്രട്ടറിമാരായ എം പി ജയൻ, എം കെ അബ്ദുള്ള, കെ എം അബ്ദുൽ ഖാദർ, സി ആർ രാധാകൃഷ്ണൻ മാസ്റ്റർ, കെ ജയപ്രകാശ് തുടങ്ങിയവർ അനുഭവങ്ങൾ പങ്കു വച്ചു.

Leave a Reply

Your email address will not be published. Required fields are marked *