ഭരണഘടന എന്താണ്? ഭരണഘടന ഇല്ലെങ്കിൽ എന്താണ് കുഴപ്പം?

1

(തൃശ്ശൂർ ജില്ലാ കമ്മിറ്റി തയ്യാറാക്കിയ കുറിപ്പ്)

ഭരണഘടന എന്താണ്? ഭരണഘടന ഇല്ലെങ്കിൽ എന്താണ് കുഴപ്പം
ഒരു രാജ്യത്തിന്റെ ആശയാഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതിനുവേണ്ടിയുള്ള അവകാശങ്ങളുടെയും കടമകളുടെയും നിയമങ്ങളുടെയും ചട്ടങ്ങളുടെയും ആകെത്തുകയാണ് ഭരണഘടന. രാജ്യത്തിന്റെ ഭരണ-നിയമ നിർവ്വഹണരൂപങ്ങളെല്ലാം ഭരണഘടനയുടെ പൊതുചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടായിരിക്കണം നിർവ്വഹിക്കേണ്ടത്. പൗരജീവിതവും രാഷ്ട്രത്തിന്റെ ഭാവിയും മുന്നിൽ കണ്ടുകൊണ്ടായിരിക്കും ഓരോ രാഷ്ട്രവും അതിന്റെ ഭരണഘടന രൂപപ്പെടുത്തിയെടുക്കുക.

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന 572 ചെറുരാജ്യങ്ങളെ ഒന്നിച്ചുചേർത്തുകൊണ്ട് രൂപപ്പെടുത്തിയെടുത്ത രാഷ്ട്രമാണ് ഇന്ത്യ.

ഇന്ത്യൻ ഭരണഘടന ഇന്ന് ഭൂരിപക്ഷ വർഗീയ ശക്തികളുടെ കരങ്ങളിലാണ്. ഭരണഘടന കേവലം ഒരു നിയമപുസ്തകമല്ല. ജനാധിപത്യസമൂഹത്തിൽ ഓരോ പൗരനെയും കണക്കിലെടുത്തുവേണം ഭരണഘടനാ നിർവ്വഹണം നടത്തേണ്ടത്. ഈ വസ്തുത ഉൾക്കൊള്ളാൻ ഇന്നത്തെ പാർലിമെന്റിലെ ഭൂരിപക്ഷത്തിനും കഴിഞ്ഞിട്ടില്ല. ഭരണഘടന ഇന്ത്യയിലെ 142 കോടി ജനങ്ങളുടേതാണ്. അവർ തന്നെയാണ് അതിന്റെ നിർമാതാക്കളും. അതുകൊണ്ടുതന്നെ അതു പരിശോധിക്കേണ്ടതും സംരക്ഷിക്കേണ്ടതും ജനങ്ങളുടെ ഉത്തരവാദിത്തം തന്നെയാണ്.

ഭരണകൂടം കക്ഷിരാഷ്ട്രീയതാത്പര്യങ്ങൾക്കനുസരിച്ചല്ല പ്രവർത്തിക്കേണ്ടത്. സമൂഹത്തിലെ സർവ്വമാന വിഭാഗങ്ങളുടെയും സാമൂഹ്യക്ഷേമത്തെ മുൻനിർത്തിയാണ്. ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ അത് സുപ്രീംകോടതിയിൽ ചോദ്യംചെയ്യാം. ബ്രിട്ടൻ, ന്യൂസിലാന്റ്, ഇസ്രായേൽ, കാനഡ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്ക് നമ്മുടേതുപോലെ എഴുതപ്പെട്ട ഭരണഘടനയില്ല. ബ്രിട്ടൻ 13-ാംനൂറ്റാണ്ടു മുതൽ പാർലിമെന്റ്‌സംവിധാനം രൂപപ്പെട്ട രാജ്യമാണ്. അവിടെ കീഴ്‌വഴക്കങ്ങളാണ് ഭരണഘടനയ്ക്ക് പകരമായി പ്രവർത്തിക്കുന്നത്. സൗദി അറേബ്യയിൽ ഖുറാനും ഇസ്രായേലിൽ അവരുടെ ഭരണകൂടതാത്പര്യങ്ങളുമാണ് ഭരണഘടന.

1 thought on “ഭരണഘടന എന്താണ്? ഭരണഘടന ഇല്ലെങ്കിൽ എന്താണ് കുഴപ്പം?

Leave a Reply

Your email address will not be published. Required fields are marked *