ഭരണഘടന കലണ്ടര്‍ പ്രകാശനം

കോഴിക്കോട് : ഭരണഘടനാ ആമുഖം ഉള്‍ക്കൊള്ളുന്ന കലണ്ടര്‍ വ്യാഴാഴ്ച വൈകീട്ട് കോഴിക്കോട് എസ് കെ പൊറ്റെക്കാട് കോര്‍ണറില്‍ പ്രകാശനം ചെയ്തു. പരിഷത്ത് മുന്‍ പ്രസിഡണ്ട് ടി.പി.കുഞ്ഞിക്കണ്ണന്‍ കലണ്ടര്‍ പ്രകാശനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് ഇ.അശോകന്‍, സെക്രട്ടറി പ്രേമാനന്ദന്‍, മറ്റ് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. റിപ്പബ്ലിക് ദിനമായ ജനുവരി 26 മുതല്‍ ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28 വരെ നീണ്ടുനില്‍ക്കുന്ന നമ്മള്‍ ജനങ്ങള്‍ എന്ന മുദ്രാവാക്യത്തെ മുന്‍നിര്‍ത്തിയുള്ള ‘ജനോത്സവം’ പരിഷത്ത് സംഘടിപ്പിക്കുകയാണ്.

You may have missed