ഭാഷാ അവകാശ സമരത്തിന് ഐക്യദാര്‍ഢ്യം

0
തിരുവോണ നാളില്‍ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍റ് പരിസരത്ത് നടന്ന ഉപവാസ സമരം എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് എം ടി വാസുദേവൻ നായർ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി കെ രാധൻ അധ്യക്ഷനായി. ഡോ. എം എൻ കാരശേരി, യു കെ കുമാരൻ, കെ ഇ എൻ, ഡോ. പി കെ പോക്കർ, ജാനമ്മ കുഞ്ഞുണ്ണി, വിത്സൺ സാമുവൽ, ടിപി കുഞ്ഞിക്കണ്ണൻ, യു ഹേമന്ത്കുമാർ, അഷ്റഫ് കുരുവട്ടൂർ, ഡോ. വി പി മാർക്കോസ്, വി ടി ജയദേവൻ, ഇ പി ജ്യോതി, വി കെ ആദർശ്, ഡോ. കെ വി തോമസ്, ഇ കെ ശ്രീനിവാസൻ, രമേശ് കാവിൽ, കെ വി തോമസ്, പി ആർ നാഥൻ, സി കെ സതീഷ് കുമാർ, ദേവേശൻ പേരൂർ, വാരിജാക്ഷൻ, എ വി സുധാകരൻ, ഓ ണിൽ രവീന്ദ്രൻ, ടി വി ബാലൻ, സി എം മുരളീധരൻ, പ്രൊഫ. ജോബ് കാട്ടൂർ എന്നിവർ സംസാരിച്ചു. സചിത്രൻ പേരാമ്പ്രയുടെ കാർട്ടൂൺ പ്രദർശനമുണ്ടായി. വിജീഷ് പരവരി കഥ അവതരിപ്പിച്ചു. വി വി ശ്രീല, സുരേഷ്കുമാർ കന്നൂർ, ഗണേശൻ കക്കഞ്ചേരി, റംഷാദ്, എം പി അനസ്, സനൽ എന്നിവർ കവിതകൾ ആലപിച്ചു. ഡോ. പി സുരേഷ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *