മഞ്ചേരി മേഖല വാര്‍ഷികം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മഞ്ചേരി മേഖലാ സമ്മേളനം മാര്‍ച്ച് 28,29 തിയ്യതികളില്‍ ജി.എം.എല്‍.പി.സ്‌കൂള്‍ എടവണ്ണയില്‍ വെച്ചു നടന്നു. മാര്‍ച്ച് 28 നു വൈകുന്നേരം എടവണ്ണ ബസ്റ്റാന്റില്‍ വെച്ച് ജനാധിപത്യം, ശാസ്ത്രബോധം , മാനവികത എന്ന വിഷത്തില്‍ വി. വിനോദ് പ്രഭാഷണം നടത്തി. സുന്ദരന്‍ ചെമ്പ്ര സമ്മേളനത്തിന് സ്വാഗതം പറഞ്ഞു. മേഖലാ പ്രസിഡന്‌റ് അനൂപ് പറക്കാട്ട് ആമുഖം അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം അരുണ്‍കുമാര്‍ സംഘടനാ രേഖ അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി കെ.കൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.കെ.പുരുഷോത്തമന്‍ കേരള പഠനം അവതരണം നടത്തി. പുതിയ മേഖലാ പ്രസിണ്ടന്റായി ഇ.എം.നാരായണന്‍, സെക്രട്ടറിയായി കെ.കെ.ദിനേശ്എന്നിവരെ തെരഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *