മനുഷ്യ ചാന്ദ്രസ്പര്‍ശത്തിന്റെ സുവര്‍ണജൂബിലി വര്‍ഷാചരണം

കൊല്ലം: മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതിന്റെ അന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ കൊല്ലം ജില്ലാതല ഉദ്ഘാടനവും സ്‌പെയ്സ് എക്സിബിഷനും ജൂലായ് 26, 27 തീയതികളില്‍ ഏഴുകോണ്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ നടന്നു. പ്രിന്‍സിപ്പാള്‍ വി.വി.റേ പരിപാടി ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് എല്‍. ഷൈജു അധ്യക്ഷത വഹിച്ചു. ‘ആ കാല്‍വയ്പിന്റെ 50 വര്‍ഷം’ മുഖ്യപ്രഭാഷണം ഐ.എസ്.ആര്‍.ഒയില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ വി.രാമചന്ദ്രന്‍ നിര്‍വഹിച്ചു. യുറീക്ക-ശാസ്ത്രകേരളം പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു. 26ന് വൈകിട്ട് നടന്ന നക്ഷത്രനിരീക്ഷണ, ജ്യോതിശ്ശാസ്ത്രക്ലാസുകള്‍ക്ക് കെ.ജി തുളസീധരന്‍, കെ.അജി, രാജന്‍ പിള്ള എന്നിവര്‍ നേതൃത്വം നല്‍കി. 27ന് നടന്ന സമാപന സമ്മേളനത്തില്‍ പുരോഗമനകലാ സാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് ഡോ.വി. ഉണ്ണികൃഷ്ണന്‍ ‘ശാസ്ത്രവും സമൂഹവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സംസ്ഥാന നിര്‍വാഹകസമിതി അംഗം പി.എസ് സാനു പുസ്തകനിധി പുസ്തകവിതരണം ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ