മരക്കടവ് ഊരു വിദ്യാ കേന്ദ്രത്തിൽ ടി വി സ്ഥാപിച്ചു

0

വയനാട്: മരക്കടവ് കോളനിയിലെ വിവിധ ക്ലാസുകളിലായുള്ള അൻപതിലധികം വിദ്യാർത്ഥികൾക്കായി അങ്കൺ വാടിയിൽ പ്രവർത്തിക്കുന്ന ഊരു വിദ്യാ കേന്ദ്രത്തിൽ ഓൺലൈൻ വിദ്യാഭ്യാസം സാദ്ധ്യമാക്കുന്നതിന് ടി.വി സ്ഥാപിച്ചു. ഡി.വൈ.ഐ. പാടിച്ചിറ മേഖല കമ്മറ്റിയാണ് ടി.വി. നല്‍കിയത്. പരിഷത്ത് കബനിഗിരി യൂണിറ്റ് അനുബന്ധ സൗകര്യങ്ങൾ ഒരുക്കി. മുള്ളൻ കൊല്ലി നാലാം വാർഡ് മെമ്പർ പി വി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി വി എം അബ്ദുള്ള അദ്ധ്യക്ഷം വഹിച്ചു. പ്രധാനധ്യാപകർ സി ലിൻസി, മിൻസി ടീച്ചർ, അൽ ഫോൻസ ടീച്ചർ, എന്നിവരും സി പി പ്രകാശൻ, ജോസ് ചെറിയാൻ, ഇൻസ്ട്രക്ടർ രഞ്ചിത തുടങ്ങിയവരും ആശംസകളർപ്പിച്ചു. മേഖല പ്രസിഡന്റ് എ സി ഉണ്ണികൃഷ്ണൻ സ്വാഗതവും എം എം ടോമി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *