മരണാനന്തരം വിജയ് രാമദാസിന്റെ ശരീരം മെഡി.കോളേജ് വിദ്യാർത്ഥികൾക്ക് പഠിക്കാം

0

ടി യു വിജയ് രാമദാസ് തന്റെ ശരീരം മരണാനന്തരം തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജിന് പഠനാവശ്യത്തിന് നൽകാനുള്ള സമ്മതപത്രം കൈമാറി.

ടി യു വിജയ് രാമദാസ് തന്റെ ശരീരം മരണാനന്തരം തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജിന് പഠനാവശ്യത്തിന് നൽകാനുള്ള സമ്മതപത്രം കൈമാറുന്നു.

തൃശ്ശൂർ: മുൻ ജില്ലാ വൈസ് പ്രസിഡണ്ട്, കലാജാഥ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ച ടി യു വിജയ് രാമദാസ് തന്റെ ശരീരം മരണാനന്തരം തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജിന് പഠനാവശ്യത്തിന് നൽകാനുള്ള സമ്മതപത്രം കൈമാറി.
തന്റെ രണ്ട് മക്കളുടെയും സമ്മതം രേഖപ്പെടുത്തി മുദ്രപത്രത്തിൽ തയ്യാറാക്കിയ പത്രം അനാട്ടമി വിഭാഗം മേധാവി ഡോ. ലോലാദാസിന് കൈമാറി. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ജില്ലാ സെക്രട്ടറി ടി സത്യനാരായണനാണ് ഒന്നാം സാക്ഷിയായി ഒപ്പിട്ടത്. സമ്മതപത്രം കൈമാറുമ്പോൾ അദ്ദേഹത്തിന്റെ മരുമകൻ പത്മനാഭൻ, ടി സത്യനാരായണൻ, അനാട്ടമി പ്രൊഫസർ ഡോ. സതീദേവി എന്നിവർ സന്നിഹിതരായിരുന്നു. ഈ അനുകരണീയ പ്രവൃത്തി എല്ലാ പരിഷത്ത് പ്രവർത്തകർക്കും മാതൃകയാക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *