മഴവില്ലും സൗരയൂഥവും ഒരുക്കി തുറവൂർ ഉപജില്ലാ വിജ്ഞാനോത്സവം

0

തുറവൂർ : വെയിലത്ത് വെള്ളം ചീറ്റിച്ചും വെള്ളകുമിളകൾ ഉണ്ടാക്കിയും മഴവില്ലുകൾക്ക് രൂപം കൊടുത്തും കുട്ടികളെ ശാസ്ത്രത്തിന്റെ അത്ഭുതകാഴ്ചകളിലേക്ക് എത്തിക്കുന്ന വിജ്ഞാനോത്സവം തുറവൂർ ടി.ഡി.സ്‌കൂൾ സമുച്ചയത്തിൽ നടന്നു. പട്ടണക്കാട്, തൈക്കാട്ടുശ്ശേരി മേഖലകളുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. എൽ.പി.വിഭാഗം കുട്ടികൾ മഴവില്ലും നിഴൽരൂപങ്ങളും കളികൂട്ടങ്ങളുമുണ്ടാക്കി. യു.പി.വിഭാഗം നക്ഷത്രങ്ങളെ തിരിച്ചറിയുന്ന കളികളാണ് നടത്തിയത്. സൗരയൂഥം രൂപപ്പെടുത്തലായിരുന്നു ഹൈസ്‌കൂൾ വിഭാഗത്തിന്റെ പ്രധാനപരിപാടി. തുറവൂർ ഉപജില്ലയിലെ പട്ടണക്കാട്, തൈക്കാട്ടുശ്ശേരി മേഖലകളിലെ വിദ്യാലയങ്ങളിൽ നിന്നായി നൂറ്റിനാല്പത് കുട്ടികൾ പങ്കെടുത്തു (LP-53, UP-59, HS-28). തുറവൂർ ഗവ.ടി.ഡി.എൽ.പി.സ്‌കൂൾ പ്രധാനാധ്യാപകൻ എൻ.സി.വിജയകുമാർ വിജ്ഞാനോത്സവം ഉദ്‌ഘാടനം ചെയ്തു. ദേശീയ അധ്യാപക പുരസ്‌കാര ജേതാവ് പി.ബാലചന്ദ്രൻ വിജ്ഞാനോത്സവ പ്രവർത്തന വിശദീകരണം നടത്തി. വൈകിട്ട് ചേർന്ന സമാപന സമ്മേളനം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റും ചാത്തന്നൂർ എസ് എൻ കോളേജ് പ്രിൻസിപ്പലും ആയ ഡോക്ടർ. ടി. പ്രദീപ് ഉദ്ഘാടനം ചെയ്തു. മാരാരി മാർക്കറ്റിങ് ഫെഡറേഷൻ എം ഡി ശ്രീ. എൻ.കെ.പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി. മുൻ സംസ്ഥാന നിർവാഹക സമിതി അംഗം ആർ.സേതുനാഥ് പരിപാടികൾക്ക് നേതൃത്വം നൽകി. ഡി.സുരേഷ്, കെ.എൻ.സോമശേഖരൻ, ആർ.ജയദേവ്, വി.ജി.ബാബു, പി.പി.സുരേന്ദ്രൻ, യു.രത്നപ്പൻ, എം.ജി.വിനോദ്‌കുമാർ, ഡോ.അനിത, ആർ.വിജയകുമാർ , എം. സജി, യുവസമിതി പ്രവർത്തകൻ അഭിലാഷ് എന്നിവർ മുഴുവൻ സമയ പങ്കാളികളായി. ഉത്സവ കേന്ദ്രത്തിലെ ടി ടി ഐ രണ്ടാം വർഷ വിദ്യാർത്ഥികളായ 15 കുട്ടികൾ സഹകരിച്ചു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സെർട്ടിഫിക്കറ്റും സമ്മാനങ്ങളും ശ്രീ. എൻ.സി.വിജയകുമാർ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed