മാധ്യമ പഠന ചർച്ച സംഘടിപ്പിച്ചു

0

കോട്ടയം : ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള പരിഷത്ത് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാര്‍ച്ച് 27ന് ഇരുണ്ട കാലത്തെ മാധ്യമ പ്രവർത്തനം എന്ന വിഷയത്തിൽ പരിഷദ്ഭവനിൽ ചർച്ച സംഘടിപ്പിച്ചു. അച്ചടി മാധ്യമത്തെ കുറിച്ച് ബിജി കുര്യനും (ദേശാഭിമാനി ചീഫ് റിപ്പോർട്ടർ) സാമൂഹ്യ മാധ്യമങ്ങളെ കുറിച്ച് സനോജ് സുരേന്ദ്രനും (റിപ്പോർട്ടർ, ന്യൂസ് 18 ചാനൽ) ദൃശ്യമാധ്യമത്തെ കുറിച്ച് ടി.പി.പ്രശാന്തും (ചീഫ് റിപ്പോർട്ടർ, കൈരളി T. V) വിഷയം അവതരിപ്പിച്ചു. മനോഹരൻ, പ്രകാശൻ എന്നിവർ ചർചയിൽ പങ്കെടുത്തു.ജില്ലാ സെക്രട്ടറി K. സനോജ് യോഗത്തിന് സ്വാഗതം ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *