മാനന്തവാടി മേഖലാ സമ്മേളനം

0

മാനന്തവാടി: മാനന്തവാടി മേഖലാസമ്മേളനം പങ്കാളിത്തംകൊണ്ടും ഉള്ളടക്കംകൊണ്ടും ഉയർന്ന നിലവാരം പുലർത്തി. മാര്‍ച്ച് 12ന് രാവിലെ 10.45 മുതല്‍ 4 മണി വരെയായിരുന്നു സമ്മേളനം. സ്വാഗതസംഘം കൺവീനർ കുഞ്ഞികൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ജയരാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രവര്‍ത്തനറിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു സംഘടനാരേഖ അവതരിപ്പിച്ചു. പുതിയ ഭാരവാഹികള്‍- പ്രസിഡണ്ട് ഒ.കെ.രാജു, വൈസ് പ്രസി. എസ്. യമുന, സെക്രട്ടറി പി. കുഞ്ഞികൃഷ്ണന്‍, ജോ. സെക്രട്ടറി പ്രസാദ്, ട്രഷറര്‍ മനോജ്കുമാര്‍.

Leave a Reply

Your email address will not be published. Required fields are marked *