മുളന്തുരുത്തി മേഖലാ വിജ്ഞാനോത്സവം

0

മുളന്തുരുത്തി : മുളന്തുരുത്തി മേഖലാ വിജ്ഞാനോത്സവം കരിക്കോട് ഗവണ്മെന്റ് യു.പി.സ്കൂളിൽ കൊച്ചിൻ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ ഡോക്ടർ പി.ജി.ശങ്കരൻ ഉദ്ഘടനം ചെയ്‌തു. വിദ്യാഭ്യാസ വിഷയസമിതി ചെയർമാൻ പ്രൊഫസർ എം.വി.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് അംഗം ജെയിംസ് താവോരത്തു, പരിസര വിഷയസമിതി കൺവീനർ പി.കെ രഞ്ജൻ, മേഖലാ വൈസ് പ്രസിഡണ്ട് എം.പി. ശിശുപാലൻ, ശാസ്‌ത്രഗതി മാനേജിംഗ് എഡിറ്റർ പി എ തങ്കച്ചൻ, നാടക പ്രവർത്തകനായ സാജൻ മാളെകാട്, വിദ്യാഭ്യാസ വിഷയസമിതി കൺവീനർ കെ ജെ അജിത,യുവസമിതി ജില്ലാ കമ്മിറ്റി അംഗം ജിബിൻ ടി, തുരുത്തിക്കര യൂണിറ്റ് സെക്രട്ടറി എം കെ മുരുകേശൻ, മേഖല ട്രഷറർ ജെ ആർ ബാബു, മേഖലാക്കമ്മിറ്റി അംഗം ടി കെ ബിജു, ശാസ്‌ത്രസാഹിത്യ പരിഷത് ആമ്പല്ലൂർ യൂണിറ്റ്സെക്രട്ടറി ജലജ റജി , എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. മുഴുവൻ കുട്ടികൾക്കും സെർട്ടിഫിക്കറ്റും തെരഞ്ഞെടുക്കുന്നവർക്കു സമ്മാനങ്ങളൂം വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *