മൂവാറ്റുപുഴ മേഖലാ പ്രവർത്തകർ ഐ ആർ ടി സി സന്ദർശിച്ചു

0

മൂവാറ്റുപുഴ: മേഖലയിലെ പ്രധാന പ്രവർത്തകരടങ്ങിയ 17 അംഗ സംഘം പാലക്കാട് IRTC സന്ദർശിച്ചു. രജിസ്ട്രാർ കെ കെ ജനാർദനന്‍ സംഘത്തെ സ്വീകരിച്ചു. മുഹമ്മദ് മാസ്റ്റർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഓരോ പ്ലാന്റിന്റേയും പ്രവർത്തനം വിശദീകരിക്കുന്നതിന് ഒരു സഹായിയെ നിയോഗിച്ചിരുന്നു. മണ്ണുകൊണ്ട് മാല, കമ്മൽ, അലങ്കാര മൺപാത്രങ്ങൾ, ആകർഷണീയമായ മറ്റ് സാധനങ്ങൾ എന്നിവയുടെ നിർമാണരീതി പരിചയപ്പെട്ടു. ബയോഗ്യാസ്, കമ്പോസ്റ്റ് നിർമ്മാണം, ബയോ ബിൻ/ കിച്ചൻ ബിൻ ഉപയോഗം, അടുക്കള വേസ്റ്റിൽ നിന്ന് ബയോഗ്യാസ് നിർമ്മാണം, വളം നിർമ്മാണം, കളിമൺപാത്രങ്ങളിൽ ഫോട്ടോ, സീനറി എന്നിവ പതിപ്പിച്ച് ഏറെ ഭംഗിയായി ഒരുക്കുന്നത്, കൂൺ നിർമ്മാണം, വ്യാവസായികമായി മത്സ്യം വളർത്തൽ, അലങ്കാര മത്സ്യകേന്ദ്രം, പി. പി. സി. ഉത്പന്ന കേന്ദ്രം നേഴ്സറി എന്നിവയും സന്ദർശിച്ചു. കെ. കെ. ഭാസ്കരൻ മാസ്റ്റർ, കെ. കെ. കുട്ടപ്പൻ, സിന്ധു ഉല്ലാസ്, പി.എം. ഗീവർഗീസ്, പി.എ. ജോണി, വിഷ്ണുപുഷ്പൻ, സരോജിനി ദാസ് എന്നിർ പഠനയാത്രക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *