മേഖലയുടെ പ്രത്യേക കൺവൻഷൻ

0

കോട്ടയം: മേഖലാ കമ്മിറ്റി നിലവില്ലാതിരുന്ന കാഞ്ഞിരപ്പള്ളി മേഖലയുടെ പ്രത്യേക കൺവൻഷൻ ജില്ലാക്കമ്മിറ്റി തീരുമാനപ്രകാരം വിളിച്ചു ചേർത്തു. സെപ്റ്റബർ 20 നു ഗൂഗിള്‍ മീറ്റില്‍ സമ്മേളനം നടന്നു.
27 ഡിവൈസുകളിലായി 42 പേർ കൺവൻഷനിൽ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് കെ എ രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവൻഷൻ എം.ജി.യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പർ അഡ്വ. പി ഷാനവാസ് ഉദ്ഘാടനം ചെയ്തു. നിർവ്വാഹക സമിതിയംഗം ജോജി കൂട്ടുമ്മേൽ സംഘടനാ രേഖയും ജില്ലാ സെക്രട്ടറി ഡോ. എസ് എം പ്രമീള മേഖല അവലോകന റിപ്പോർട്ടും അവതരിപ്പിച്ചു.
വിശദമായ ചർച്ചകൾക്ക് ശേഷം പുതിയ വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.ജോജി കൂട്ടുമ്മേൽ തെരഞ്ഞെടുപ്പ് ചുമതല നിർവ്വഹിച്ചു. ഭാരവാഹികള്‍ കെ എസ് സനോജ് (പ്രസിഡന്റ്), നയന ജേക്കബ് (വൈസ്.പ്രസി), എം എ റിബിൻ ഷാ (സെക്രട്ടറി), വിപിൻ രാജു (ജോ. സെക്രട്ടറി), അനൂപ് (ട്രഷറർ).

Leave a Reply

Your email address will not be published. Required fields are marked *