യുറീക്കാ ഗ്രന്ഥാലയത്തിന് പുതിയ ഭാരവാഹികള്‍

കോഴിക്കോട്: യുറീക്കാ ഗ്രന്ഥാലയം ആന്റ് വായനശാലയുടെ വാർഷിക പൊതുയോഗം ചാലപ്പുറം പരിഷത്ത് ഭവനിൽ പ്രൊഫ. കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പ്രസിഡണ്ട് പ്രഭാകരൻ കയനാട്ടിൽ അധ്യക്ഷത വഹിച്ചു.
ടി പി സുകുമാരൻ, പി കെ സതീശൻ, വിജീഷ് പരവരി, അഡ്വ. വത്സൻ തടത്തിൽ, ടി പി സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി കെ സതീശൻ സ്വാഗതവും ജോ. സെക്രട്ടറി സി പി സദാനന്ദൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി പ്രഭാകരൻ കയനാട്ടിൽ (പ്രസിഡണ്ട്), സി പി സദാനന്ദൻ (വൈസ് പ്രസിഡണ്ട്), കെ സതീശൻ(സെക്രട്ടറി), സി ചന്ദ്രദാസൻ (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

You may have missed