യുറീക്ക ബാലവേദി രൂപീകരണം

0

തിരുവനന്തപുരം മേഖല പേരൂർക്കട യൂണിറ്റിൽ യുറീക്ക ബാലവേദി രൂപീകരണം നടന്നു. വേനൽമഴ എന്ന പേരിൽ പേരൂർക്കട ഗവ. HPLPS ൽ വെച്ച് നടന്ന പരിപാടിയിൽ 40 ലേറെ കുട്ടികൾ പങ്കെടുത്തു. ബാലവേദിക്ക് എപിജെ യുറീക്ക ബാലവേദി എന്ന് പേരുനല്കി. സ്‌കൂൾ ഹെഡ്‌മാസ്റ്റർ സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സി പി അരവിന്ദാക്ഷൻ ബാലവേദിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.

തുടർന്ന് പേരൂർക്കട എസ് ഐ മുഹമ്മദ് ഷിറാസ് സൈബർ സുരക്ഷയെ കുറിച്ച് ക്‌ളാസ് എടുത്തു.

പി ഗിരീശൻ കുട്ടികൾക്കായി ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി. ബാലവേദിയുടെ പ്രസിഡന്റായി മാസ്റ്റർ അവിനാശ്, സെക്രട്ടറിയായി മാസ്റ്റർ യദു നന്ദൻ എന്നിവരെ തിരഞ്ഞെടുത്തു, യൂണിറ്റ് പ്രസിഡന്റ് കെ പ്രഭാകരൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പി കെ പ്രകാശ് സ്വാഗതവും ബാലവേദി കൺവീനർ സൗമ്യ താഴശ്ശേരി കൃതജ്ഞതയും പറഞ്ഞു. പ്രസന്നൻ, സിന്ധു ബാലകൃഷ്ണൻ, കെ വി മോഹൻദാസ്, സുധാകുമാരി, മനോഹരൻ എന്നിവർ ചടങ്ങ് സംഘടിപ്പിക്കുന്നതിൽ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *