വനിതാദിനാചരണം

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ അന്താരാഷ്ട്ര വനിതാദിനാചരണം വിപുലമായ പരിപാടികളോടെ വന്‍ ജനപങ്കാളിത്തത്തോടെയും സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ പ്രസിദ്ധമായ ഗാന്ധി പാർക്കിൽ മാർച്ച് 9ന് 4 മണി മുതൽ രാത്രി 8.30 വരെ ശ്രദ്ധേയമായ പരിപാടികളോടെ സംഘടിപ്പിച്ചു.SCT എഞ്ചിനിയറിംഗ് കോളേജിലെ സൈക്ലിംഗ് ക്ലബ് അംഗങ്ങൾ കോളേജിൽ നിന്ന് ജാഥയായി എത്തി. ഗാന്ധി പാർക്കിൽ ഒരുക്കിയ വിശാല കാൻവാസിൽ പ്രശസ്ത ചിത്രകാരന്മാരുടെ നേതൃത്വത്തിൽ ഫൈൻ ആർട്സ് കോളേജിലെ വിദ്യാര്‍ഥികൾ ജന്റർ നീതി പ്രമേയമാക്കി വര വിസ്മയം തീർത്തു.തിരുവന്തപുരം LBട എഞ്ചിനിയറിംഗ് കോളേജിലെ കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. രമ ടീച്ചറുടെ നേതൃത്വത്തിലുള്ള സംഘം പാട്ട് പാടി. വനിത ദിന സന്ദേശം ടി. രാധാമണി നല്‍കി. വനിത സംഗമം ട്രാൻസ് ജന്റർ ജസ്റ്റിസ് ജില്ല അംഗം ശ്രീമയി ഉദ്ഘാടനം ചെയ്തു.ആർത്തവം രഹസ്യമല്ല ജനസംവാദം വി.എസ്ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. പ്രിജിത്.പി.കെ (ക്വീയറിഥം) പങ്കെടുത്തു. തുടർന്ന് തൊഴിലിടത്തിലേയ്ക്ക് എന്ന ഫിലിം പ്രദർശിപ്പിച്ചു.ലിംഗനീതിയ്ക്കായുള്ള പരിഷത്തിന്റെ പോരാട്ടത്തിന് ഊർജം പകർന്ന് നൽകുന്ന പരിപാടിയായി തലസ്ഥാന നഗരിയിലെ ഈ പരിപാടി മാറി. ഇതിന്റെ സംഘാടനത്തിന് ബിന്ദു ടീച്ചര്‍, സംസ്ഥാന കൺവീനർ പി.ഗോപകുമാര്‍, ജില്ലാ ജന്റർ വിഷയ സമിതി കൺവീനർ രമണി സന്തോഷ്, ജില്ലാപ്രസിഡണ്ട് സന്തോഷ് ഏറത്ത്, ജിനു പ്രഭാകരൻ എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ