വയനാട്ടില്‍ സംസ്ഥാനജാഥയ്ക്ക് സ്വീകരണം

വയനാട്: സുസ്ഥിര വികസനം സുരക്ഷിത കേരളം എന്ന മുദ്രാവാക്യവുമായി പരിഷത്ത് സംഘടിപ്പിച്ച സംസ്ഥാന തല ജനസംവാദയാത്ര വയനാട് ജില്ലാപര്യടനം പൂർത്തിയാക്കി. കണ്ണൂരിൽ നിന്നും രാവിലെ മാനന്തവാടിയിൽ എത്തിയ സംഘം കലാപരിപാടികളും വിഷയാവതരണങ്ങളുമായി ദ്വാരക, പനമരം, പുൽപ്പള്ളി, ബീനാച്ചി, കൽപ്പറ്റ, വൈത്തിരി എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. ജാഥാ ക്യാപ്റ്റൻ സുമ വിഷ്ണുദാസ്, വൈസ് ക്യാപ്റ്റൻ ഡോ രാജേഷ്, മാനേജർ എ പി മുരളീധരൻ, സംസ്ഥാന സെക്രട്ടറി കെ രാധൻ, പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ടി പി കുഞ്ഞിക്കണ്ണൻ, പി ഗീത എന്നിവർ വിവിധ കേന്ദ്രങ്ങളിൽ വിഷയാവതരണം നടത്തി. സുധാകരൻ ചൂലൂർ, രാധാകൃഷ്ണൻ താനൂർ എന്നീ കലാകാരന്മാരുടെ നേതൃത്വത്തിൽ ലഘുനാടകങ്ങളും അവതരിപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ