വലയ സൂര്യഗ്രഹണത്തെ ആവേശത്തോടെ വരവേറ്റ് വയനാട്

0

വയനാട്: വലയ സൂര്യഗ്രഹണ മഹാ സംഗമം കൽപ്പറ്റയിലും ഉപസംഗമങ്ങൾ മീനങ്ങാടി പഞ്ചായത്തു മൈതാനം, മാനന്തവാടി യു.പി.സ്കൂൾ,കുപ്പാടി ഗവ.സ്കൂൾ, പുൽപ്പള്ളി വിജയാ ഹയർ സെക്കൻഡറി മൈതാനം എന്നിവിടങ്ങളിൽ വർദ്ധിച്ച ജനപങ്കാളിത്തത്തോടെ നടന്നു. ജില്ലയിൽ എല്ലാ പരിഷത്ത് യൂണിറ്റുകളിലും, വായനശാലകളിലും ഗ്രഹണ നിരീക്ഷണ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. കുടുംബശ്രീ യൂണിറ്റുകളും, ബലസഭകളും, സന്നദ്ധ സംഘടനകളും ചേരുമ്പോൾ ജില്ലയിൽ 500 കേന്ദ്രങ്ങളിൽ ഗ്രഹണ നിരീക്ഷണം നടന്നിട്ടുണ്ട്. പൂർണ്ണ വലയം നന്നായി കണ്ടത് മാനന്തവാടിയിലും പുൽപ്പള്ളിയിലും ആണ്. മറ്റു സ്ഥലങ്ങളിൽ ഭാഗിക ഗ്രഹണം മാത്രം കണ്ടു. പ്രതികൂല കാലാവസ്ഥയിൽ ജനങ്ങൾക്ക് നിരാശയുണ്ടായെങ്കിലും ഗ്രഹണത്തെ കുറിച്ചുള്ള വിശദീകരണങ്ങളും, നാടൻ പാട്ടുകളും, മറ്റു കലാപരിപാടികളും അവര്‍ ആവേശത്തോടെ സ്വീകരിച്ചു. “പ്രഭാത ഭക്ഷണത്തോടൊപ്പം ഗ്രഹണം” എന്ന അന്ധവിശ്വാസത്തിനെതിരെയുള്ള പ്രതീകാത്മക പരിപാടിയും എല്ലാ കേന്ദ്രങ്ങളിലും നടന്നു. നിയമസഭ സാമാജികർ സി കെ ശശീന്ദ്രൻ, ഓ ആർ കേളൂ, ഐ സി ബാലകൃഷണൻ, ജില്ല കളക്ടർ ആദില അബ്ദുള്ള, ജനപ്രതിനിധികൾ, ശാസ്ത്രജ്ഞർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളെ സജ്ജീവമാക്കി.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആസ്ട്രോ വയനാട്, സയൻസ് ക്ളബ് വയനാട്, ശാസ്ത്ര രംഗം വയനാട്, ഗ്രന്ഥശാല സംഘം, കുടുംബശ്രീ മിഷൻ എന്നിവർ ചേർന്നു രൂപികരിച്ച ശാസ്ത്രാവബോധ പ്രചാരണ സമതിയും ടോട്ടം റിസോഴ്സ് സെന്ററും, ജില്ലാ ഭരണകൂടവും ചേർന്നാണ് ജില്ലയിൽ പ്രവർത്തനങ്ങൾ നടപ്പാക്കിയത്.കൽപ്പറ്റയിലും, മാനന്തവാടിയിലും മുനിസിപ്പാലിറ്റികളും മീനങ്ങാടിയിൽ ഗ്രാമ പഞ്ചായത്തും ഒപ്പം ചേർന്നു.
സൂര്യഗ്രഹണ ക്ലാസ്സുകൾ ഒക്ടോബർ രണ്ട് മുതൽ ആരംഭിച്ചിരുന്നു. കോളേജുകൾ, അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സ്കൂളുകൾ, വായനശാലകൾ, തുടങ്ങിയവക്ക് ആവശ്യമായ കളാസ്സുകളും, സൗരക്കണ്ണട നിർമ്മാണ ശില്പശാലകളും ആവശ്യപ്പെട്ടവർക്കെല്ലാം നൽകി. ജില്ലയിൽ ആകെ 600 ക്ലാസ്സുകൾ നടന്നു.

പുൽപ്പള്ളി മേഖല

അമരക്കുനി, പാടിച്ചിറ ,പുൽപ്പള്ളി, വടാനക്കവല, കബനി ഗിരി, ചേലൂർ, വീട്ടിമൂല, കല്ലു വയൽ, ഷെഡ് ,’ന്യൂ ചീയമ്പം, ചേപ്പില, ആടിക്കൊല്ലി, മാരപ്പൻ മൂല, ചീയമ്പം, 73 കവല, പാതിരി ,കാപ്പി സെറ്റ്, കാപ്പി സെറ്റ് 2, ചെറ്റപ്പാലം, സുരഭിക്കവല, പട്ടാണി കൂപ്പ്, ചണ്ണോത്തു കൊല്ലി, മരക്കടവ് പള്ളി, മരക്കടവ് സ്കൂൾ, ശശിമല, കല്ലുവയൽ ജയശ്രീ, പാക്കം
ആകെ 28 കേന്ദ്രങ്ങൾ. മുഴുവൻ യൂണിറ്റുകളിലും പ്രവർത്തനങ്ങൾ നടന്നു. മുള്ളൻകൊല്ലി പുൽപ്പള്ളി പഞ്ചായത്തുകളിൽ കൂടുംബശ്രീ അംഗങ്ങൾക്ക് ശില്പശാല നടത്തി. വിവിധ വായനശാലകളിലേയും, പരിഷത്ത് യൂണിറ്റുകളിലേയും അംഗങ്ങൾക്കായി വലയ സൂര്യഗ്രഹണത്തെക്കുറിച്ചും സൗരക്കണ്ണട നിർമ്മാണത്തെ കുറിച്ചും പുൽപ്പള്ളി വിജയയിൽ വെച്ച് ക്ലാസ്സുകളെടുത്തൂ. മരക്കടവ് ,ശശിമല, കല്ലു വയൽ എന്നീ NSS ക്യാമ്പുകളിലും, ശ്രുതി ഗ്രന്ഥശാല, കാപ്പി സെറ്റ്, അമരക്കൂനി തുടങ്ങിയ കേന്ദ്രങ്ങളിലും ക്ലാസ്സും സൗരക്കണ്ണട നിർമ്മാണവും നടത്തി.
കുട്ടികളുടെ സൗരോത്സവം നടത്തി.മുപ്പതിലധികം കുട്ടികൾ പങ്കെടുത്തു. എ സി ഉണ്ണികൃഷ്ണൻ, പി സി മാത്യൂ, എൻ സത്യാനന്ദൻ, വി എസ് ചാക്കോ, സി ജി ജയപ്രകാശ്, രജികുമാർ, മഹേശ്, സജി, വിശ്വപ്പൻ മാസ്റ്റർ, ഒ കെ പീറ്റർ, ജോസ് ചെറിയാൻ എം എം .ടോമി തുടങ്ങിയവർ നേതൃ ത്വം നൽകി.

പുൽപ്പള്ളി മേഖല

ബത്തേരി മേഖലയിൽ 6 കേന്ദ്രങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാൻ സാധിച്ചു. കുപ്പാടി, ചീരാൽ ചുള്ളിയോട്, മീനങ്ങാടി, കുമ്പളേരി, പൂതാടി യൂനിറ്റുകളിൽ നല്ല രീതിയിലുള്ള ശാസ്ത്ര പ്രചരണവും സംഘാടനവും നടന്നു.കെ.ബാലഗോപാലൻ, മാഗി വിൻസെന്റ് ടി.പി.സന്തോഷ്, ലെ ജീഷ്, ബിജോ പോൾ ,വി എൻ ഷാജി, കെ പി ഏലിയാസ്, എം കെ സുന്ദർലാൽ തുടങ്ങിയവർ നേതൃത്വം നൽകി. മീനങ്ങാടിയിൽ AIPSN അഖിലേന്ത്യ പ്രസിഡന്റ് സവ്യസാചി ചാറ്റർജി പരിപാടി ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ മേഖല

കൽപ്പറ്റ എസ് കെ.എം.ജെ മൈതാനം, വടുവൻചാൽ സ്കൂൾ, വായനശാല, മാനിവയൽ, മേപ്പാടി, പടിഞ്ഞാറത്തറ യു.പി, വായനശാല, കൂറുമ്പാലക്കോട്ട, തേക്കും തറ, കൊളവയൽ, വൈത്തിരി സ്കൂൾ, ചീക്കല്ലൂർ, പള്ളിക്കുന്ന്, ഏച്ചോം ആകെ 14 കേന്ദ്രങ്ങൾ. കെ ടി ശ്രീവത്സൻ, കെ കെ രാമകൃഷ്ണൻ, സാബു ജോസ്, നിധിൻ, മുസ്തഫ, എം കെ ദേവസ്യ തുടങ്ങിയവർ ക്ലാസുകള്‍ നയിച്ചു.

മാനന്തവാടി മേഖല

പ്രധാന കേന്ദ്രം മാനന്തവാടി ഗവ.യു.പി.എസ്, ദ്വാരക, പുതുശ്ശേരിക്കടവ് മൈതാനം, വെള്ളമുണ്ട, പനമരം, വാളാട്, തൃശ്ശിലേരി, ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി മാനന്തവാടി, ഗവ.യു.പി.ബാവലി. ആകെ 9 കേന്ദ്രങ്ങൾ.
മാനന്തവാടി എച്ച്എസിൽ സൂര്യഗ്രഹണ ക്ലാസുകളും നക്ഷത്ര നിരീക്ഷണ ക്ലാസുകളും നടന്നു.വിളംബര ജാഥ ,ഗ്രഹണ സമയത്ത് കലാപരിപാടികൾ, പ്രഭാത ഭക്ഷണ വിതരണം തുടങ്ങിയവയും കുട്ടികൾക്കായി ഗ്രഹണ കാഴ്ച അനുഭവ കുറിപ്പ് എഴുത്തു മത്സരവും സംഘടിപ്പിച്ചിരുന്നു. ISRO ശാസ്ത്രജ്ഞൻ ഡോ. ഷനീത്, ജോൺ മാത്യൂ,രാജു കെ വി, സുരേഷ് ബാബു, വി പി ബാലചന്ദ്രൻ ,യമുന, കുഞ്ഞികൃഷ്ണൻ, മനോജ് വി കെ, ജോൺ പി സി, കെ കെ സുരേഷ്, പി വി സന്തോഷ്, അനിൽ, അജയൻ, ഷൈലേഷ് തുടങ്ങിയവർ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *