കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സുസ്ഥിരവികസനം സുരക്ഷിതകേരളം സംസ്ഥാനതല മദ്ധ്യമേഖല ജാഥ സ്വികരണത്തിൽ ഐ.ആർ.ടി.സി മുൻ ഡയറക്ടർ ഡോ.എൻ.കെ.ശശിധരൻ പിള്ള സംസാരിക്കുന്നു.
മുളന്തുരുത്തി: ഭൂവിനിയോഗത്തിൽ കാതലായ മാറ്റം വരുത്തിക്കൊണ്ട് മാത്രമേ സുസ്ഥിരവും സുതാര്യവുമായ മറ്റൊരു കേരളത്തിന്റെ സൃഷ്ടി സാദ്ധ്യമാകൂ എന്ന് ഡോ എന്‍. കെ. ശശിധരന്‍ പിള്ള പറഞ്ഞു. ലിംഗനീതിയും സ്ത്രീ പങ്കാളിത്തവും കേരളത്തിെന്റ വികസനത്തിന്റെ അടിസ്ഥാനഘടകമായി മാറണം. നവകേരള നിർമിതിക്കായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനതല മദ്ധ്യമേഖലാ ജാഥയ്ക്ക് യൂണിവേഴ്സൽ ആർട്ട്സ് കോളേജ് ഓഡിറ്റോറിയത്തിൽ നൽകിയ സ്വികരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയാനന്തര കേരളത്തിന്റെ പുനഃസൃഷ്ടിയെ കുറിച്ചുള്ള ശാസ്ത്രീയ കാഴ്ചപ്പാട് ജനങ്ങളുമായി സംവദിക്കുന്നതിന് ‘സുസ്ഥിരവികസനം സുരക്ഷിതകേരളം’ എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചാണ് ജാഥ സംഘടിപ്പിച്ചത്. ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജാഥ സ്വീകരണയോഗം മുളന്തുരുത്തി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീ.രഞ്ചി കുര്യൻ ഉൽഘാടനം നിർവ്വഹിച്ചു. കുസാറ്റ് കെമിക്കൽ ഓഷ്യാനോഗ്രാഫി വിഭാഗം അദ്ധ്യപകൻ ഡോ.കെ.എം.ഷൈജു ആമുഖാവതരണം നടത്തി. വൈസ് പ്രസിഡന്റ് എൻ.പി.ശിശുപാലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ നിജി ബിജു,സി.പി.ഐ.എം യൂണിറ്റുകള്‍ക്കുവേണ്ടി മുളന്തുരുത്തി എൽ.സി സെക്രട്ടറി പി.എൻ.പുരുഷോത്തമൻ, പുരോഗമന കലാസാഹിത്യ സംഘം നേതാവ് പി.ആർ.രാധാകൃഷ്ണൻ, പട്ടികജാതി ക്ഷേമ സമിതി നേതാവ് കെ.പി.പവിത്രൻ, കെ.എസ്.എസ്.പി.യു നേതാവ് ഭാസ്ക്കരൻ, യൂണിവേഴ്സൽ കോളേജ് പ്രിൻസിപ്പാൽ എൻ.പി.തോമസ്, സമതവേദി പ്രസിഡന്റ് ദീപ്തി ബാലചന്ദ്രൻ എന്നിവരും മുളന്തുരുത്തി – ബി.വി.മുരളി, ആമ്പല്ലൂർ – ജലജ റെജി, കീച്ചേരി-സലാം കാടംപുറം, വെളിയനാട്- പി.വി.എൽദോസ്, തുരുത്തിക്കര – മിനി കൃഷ്ണൻകുട്ടി, ഉദയംപേരൂർ – പി.ആർ.മണി,മാളേകാട് – സന്തോഷ്, തിരുവാങ്കുളം-വേണുഗോപാൽ, എരുവേലി – ബാലകൃഷ്ണൻ, മണീട് – കെ.ജെ. സാജു തുടങ്ങിയവരും സ്വികരണം നൽകി. ജാഥയോടനുബന്ധിച്ച് പരിഷത്ത് കലാസംഘം അവതരിപ്പിച്ച സംഗീതശില്പം, ലഘു നാടകം തുടങ്ങിയവയും ഉണ്ടായിരുന്നു. മേഖലാ സെക്രട്ടറി കെ.എൻ.സുരേഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ പരിസര കൺവീനർ പി.കെ രഞ്ചൻ നന്ദി പറഞ്ഞു.