വികസന സംവാദം നടന്നു

ഓച്ചിറ മേഖലയിലെ കുലശേഖരപുരം പഞ്ചായത്തില്‍ നടന്ന വികസന സംവാദം.

കൊല്ലം: ഓച്ചിറ മേഖലയിലെ കുലശേഖരപുരം പഞ്ചായത്ത് വികസന സംവാദം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം അധ്യക്ഷയായിരുന്നു.
ജില്ലാ സെക്രട്ടറി ജി സുനിൽ കുമാർ ആമുഖാവതരണവും, ജില്ലാ വികസന സബ് കമ്മിറ്റി കൺവീനർ ടി ദിലീപ് വികസന പരിപ്രേക്ഷ്യ അവതരണവും നടത്തി. മേഖലാ കമ്മിറ്റി അംഗം ബി കൃഷ്ണ കുമാർ ചർച്ച ക്രോഡീകരിച്ചു. മേഖലാ സെക്രട്ടറി പ്രസന്ന സ്വാഗതവും, മേഖലാ പ്രസിഡന്റ് ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു. 13 ജനപ്രതിനിധികൾ ഉൾപ്പെടെ 25 പേ ർ സംവാദത്തിൽ പങ്കെടുത്തു.

You may have missed