വിജ്ഞാനോത്സവം അധ്യാപകപരിശീലനം പാലക്കാട്

0

വിജ്ഞാനോത്സവത്തിനുള്ള അധ്യാപകശില്‍പശാല കെ.ബിനുമോൾ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തിയതിന്റെ അൻപതാം വാർഷികമാണ് 2019.. ഇന്റർനാഷണൽ ആസ്ട്രോണമിക് യൂണിയന്റെ നൂറാം വാർഷികമാണ് 2019. പൂർണ്ണ സൂര്യഗ്രഹണത്തെ പ്രയോജനപ്പെടുത്തി എഡിങ്ടൺ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം തെളിയിച്ചതിന്റെ നൂറാം വാർഷികമാണ് 2019‌. ഈ ശാസ്ത്ര നേട്ടങ്ങളുടെ നെറുകയിൽ നിന്ന് നമുക്ക് വിജ്ഞാനോത്സവത്തിനൊരുങ്ങാം. വിജ്ഞാനോത്സവിജയത്തിനായി ഇന്ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ ” അധ്യാപക ശിൽപശാല “നടന്നു. ജില്ല പഞ്ചായത്തംഗവും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ കെ.ബിനുമോൾ ശിൽപശാല ഉദ്ഘാടനം ചെയ്തു. വിജി ടീച്ചർ, വിനോദ് മാഷ്, ശശി മാഷ് എന്നിവർ ക്ലാസ്സ് നയിച്ചു. പരിഷത്ത് ജില്ല പ്രസിഡണ്ട് മുഹമ്മദ് മൂസ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാരായണൻകുട്ടി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *