വിജ്ഞാനോത്സവം ജില്ലാതല ഉദ്ഘാടനം

ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ചിട്ടുള്ള സ്‌കൂള്‍തല യുറീക്ക – ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബീനാറാണി നിര്‍വഹിച്ചു. ചേര്‍ത്തല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.കെ. ശൈലജ അധ്യക്ഷത വഹിച്ചു. വിജ്ഞാനോത്സവം ജില്ലാകണ്‍വീനര്‍ ടി. മനു മുഖ്യപ്രഭാഷണം നടത്തി. ആര്‍. പുഷ്പലത, എം.എന്‍. ഹരികുമാര്‍, ഡി. ബാബു, എന്‍.ആര്‍. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
മനുഷ്യന്റെ ചാന്ദ്രയാത്രയ്ക്ക് 50 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്നോടിയായി സംഘടിപ്പിച്ചിട്ടുള്ള ഈ വര്‍ഷത്തെ വിജ്ഞാനോത്സവത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ജ്യോതിശ്ശാസ്ത്രത്തിനാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. കുട്ടികളുടെ ബഹുമുഖ കഴിവുകളെ കൂടി പരിഗണിച്ചുകൊണ്ടാണ് ഇത്തവണത്തെ വിജ്ഞാനോത്സവം നടത്തപ്പെടുന്നത്. സ്‌കൂള്‍ തലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ ഉപജില്ലാതല വിജ്ഞാനോത്സവം സെപ്തംബറില്‍ നടക്കും.

You may have missed