വിവിധ വിഷയങ്ങളിൽ ഓൺലൈൻ കോഴ്സ് ഒരുക്കി ഐ.ആർ.ടി.സി

0

പാലക്കാട്: മനഃശാസ്ത്രം, സാമൂഹികശാസ്ത്രം, മാലിന്യസംസ്കരണം തുടങ്ങി വിവിധ വിഷയങ്ങളിൽ ഓൺലൈൻ കോഴ്സുകൾ ഒരുക്കി ഐആർ.ടി.സി. കോവിഡ് കാലത്തെ പ്രതിസന്ധികൾ കണക്കിലെടുത്തതാണ് ഐ.ആർ.ടി.സി. ഇത്തരത്തിലൊരു സംവിധാനത്തിലേക്ക് ചുവടു വെച്ചത്.
ഐ.ആർ.ടി.സിയ്ക്ക് അകത്തും പുറത്തുമുള്ള വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മാനസികാരോഗ്യം, സാമൂഹിക ശാസ്ത്ര വിദ്യാർത്ഥികൾക്കായി ഗവേഷണ രീതിശാസ്ത്രം എന്നീ കോഴ്‌സുകളുടെ ആദ്യ ബാച്ച് പൂർത്തിയായി. ഗൂഗിൾ മീറ്റ് വഴിയാണ് ക്ലാസുകളും ചർച്ചകളും നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *