വർക്കല, പാറശ്ശാല മേഖലാ സമ്മേളനം

വര്‍ക്കല : വർക്കല മേഖലാസമ്മേളനത്തില്‍ 7 വനിതകളടക്കം 52 പേർ പങ്കെടുത്തു. സുഭാഷ് ചന്ദ്രൻ ജനകീയാസൂത്രണം പുതിയ സാഹചര്യത്തിൽ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. SLസുനിൽ സംഘടനാരേഖ  അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് ജി. സരസാംഗൻ, സെക്രട്ടറി വിമൽ കുമാർ, ട്രഷറർ ധൻരാജ് എന്നിവരെ തെരഞ്ഞെടുത്തു.

പാറശ്ശാല : തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല, വർക്കല മേഖലാ വാർഷികങ്ങൾ പൂർത്തിയായി. പാറശാല മേഖലയിൽ 9 വനിതകളടക്കം 80 പേർ പങ്കെടുത്തു.  ജില്ലാ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. കെ.ജി ഹരികൃഷ്ണൻ സംഘടന രേഖ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് ശിവദാസൻ, സെക്രട്ടറി വിനോദ് കുമാർ, ട്രഷറർ ബിജേഷ് എന്നിവരെ തെരഞ്ഞെടുത്തു. പോൾസൺ പരിഷത്ത് ഗാനം ആലപിച്ചു. കലാജാഥ അംഗമായിരുന്ന വിഷ്ണു മിമിക്രി അവതരിപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ