ശാസ്ത്രസംവാദ സദസ്സ്

0

തിരുവനന്തപുരം ജില്ല :  തിരുവനന്തപുരം മേഖല കരിയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുറ്റിയാണി ദേശസേവിനി ഗ്രന്ഥശാലയിൽ വെച്ച്സംഘടിപ്പിച്ചു. പരിഷത്ത് ജില്ലാ കമ്മറ്റി അംഗം ടി പി സുധാകരൻ വിഷയാവതരണം നടത്തി. ഗ്രന്ഥശാല പ്രസിഡണ്ട് വി സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് തിരുവനന്തപുരം മേഖലാ സെക്രട്ടറി ബി അനിൽകുമാർ ഭരണഘടനയുടെ ആമുഖം കലണ്ടർ ഗ്രന്ഥശാല സെക്രട്ടറിക്ക് സമ്മാനിച്ചു. ഗ്രന്ഥശാല അംഗം ചിന്നു ആമുഖം വായിച്ചു. തുടർന്ന് നടന്ന സംവാദത്തിൽ മികച്ച പങ്കാളിത്തം ഉണ്ടായി. മുൻകാല പരിഷത്ത് പ്രവർത്തകൻ എൻ രഘുകുമാർ സ്വാഗതവും കരിയം യൂണിറ്റ് പ്രസിഡണ്ട് എ ആർ ബാബു നന്ദിയും പറഞ്ഞു. വർഷങ്ങളായി പ്രവർത്തനം നിലച്ചിരുന്ന കുറ്റിയാണി യൂണിറ്റ് പ്രവർത്തനക്ഷമമാക്കുവാൻ തീരുമാനിച്ചു. ബാലവേദിയുടെ രൂപീകരണം മെയ്‌മാസം നടത്തുവാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *