ശാസ്ത്രസാങ്കേതിക വിദ്യയുടെ വളർച്ച ജീവിതപ്രശ്നങ്ങൾ പരിഹരിക്കാനുതകണം – പ്രൊഫ.സി.രവീന്ദ്രനാഥ്

0


ശാസ്ത്രവും സാങ്കേതിക വിദ്യയും വളരെവേഗം വികസിക്കുമ്പോൾ അത് സമൂഹത്തിലെ ദാരിദ്രവും പരിസ്ഥിതി നാശവും ഇല്ലാതാക്കാൻ ഉപകരിക്കാത്തതെന്താണെന്ന് ശാസ്ത്രകാരന്മാർ ചിന്തിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രസ്താവിച്ചു. പ്രൊഫ. ആർ.വി.ജി.മേനോൻ രചിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ‘ശാസ്ത്ര സാങ്കേതിക വിദ്യയുടെ ചരിത്രം’ എന്ന പുസ്തകം വൈഎംസിഎ ഹാളിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം. ജീവിത പ്രശ്നങ്ങളും മനുഷ്യബന്ധക്കളും കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് നമ്മുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗപ്പെടേണ്ടതുണ്ട്. ഡോ.സി.ജി.രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. കേരള സർവകലാശാല ബയോ ഇൻഫോമാറ്റിക്സ് വിഭാഗം മേധാവി ഡോ.അച്ച്യുത് ശങ്കർ പുസ്‌തകം പരിചയപ്പെടുത്തി. ബോട്ടൺഹിൽ ഇഞ്ചി .കോളജ് മുൻ പ്രിൻസിപ്പാൾ പ്രൊഫ.പി.എസ്. ചന്ദ്ര മോഹൻ പുസ്തകം ഏറ്റുവാങ്ങി.ഡോ. കാവുമ്പായി ബാലകൃഷ്ണൻ ജില്ലാ പ്രസിഡന്റ് സന്തോഷ് ഏറത്ത് എന്നിവർ ആശംസകർ നേർന്നു. ഡോ.ആർ.വി.ജി മേനോൻ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഷിബു അരുവിപ്പുറം സ്വാഗതവും എം.വിജയകുമാർ കൃതജ്ഞതയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *