‘കൊതിപ്പായസം’ പ്രകാശനം
നെടുമങ്ങാട് : ബിനീഷ് കളത്തറ എഴുതി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച കുട്ടികളുടെ നാടക സമാഹാരം ‘കൊതിപ്പായസം’ പ്രകാശനചടങ്ങ് ഒക്‌ടോബര്‍ 9 ന് നെടുമങ്ങാട് ടൗണ്‍ എല്‍.പി.എസ്സില്‍ നടന്നു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി അഡ്വ. മഹേഷ് വാഞ്ചു, ഡോ.ബി. ബാലചന്ദ്രനു നല്‍കിക്കൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത്. പരിഷത്ത് തിരുവന്തപുരം ജില്ലാ പ്രസിഡന്റ് സന്തോഷ് ഏറത്ത് അധ്യക്ഷനായിരുന്നു. യുറീക്ക പത്രാധിപ സമിതിയംഗം പി.കെ.സുധി, ഗ്രാമീണ പഠനകേന്ദ്രം ഡയറക്ടര്‍ റെജു ശിവദാസ് എന്നിവര്‍ പുസ്തക പരിചയം നടത്തി. പരിഷത്ത് ജില്ലാസെക്രട്ടറി ഷിബു അരുവിപ്പുറം, കളത്തറ ഗോപന്‍, കേരള സെക്രട്ടറിയറ്റ് എംപ്ലായീസ് അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എസ്. ബിജുകുട്ടന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് മികച്ച ബാലകര്‍ഷകനുള്ള ആനാട് ഗ്രാമപഞ്ചായത്തിന്റെ അവാര്‍ഡ് ലഭിച്ച ജിതിന്‍.എന്‍.വി യെ ആദരിച്ചു. യോഗാനന്തരം വെള്ളനാട് കണ്ണമ്പള്ളി നവോദയ അവതരിപ്പിച്ച ‘ആര്‍ത്തിയുടെ ചൂണ്ടുവിരല്‍’, ‘ജിന്ന’ എന്നീ നാടകങ്ങളും അരങ്ങേറി.