ശാസ്ത്രസെമിനാര്‍ സംഘടിപ്പിച്ചു

0

കണ്ണൂര്‍ : ശാസ്ത്രബോധം, മതേതരത്വം, മാനവികത എന്ന സന്ദേശം ഉയര്‍ത്തി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെവി സുമേഷ് ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കാണി ചന്ദ്രന്‍ അധ്യക്ഷനായി. പരിഷത് സംസ്ഥാന പ്രസിഡണ്ട് ടി ഗംഗാധരന്‍ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെപി ജയബാലന്‍, ടിടി റംല, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, നഗരസഭാ കൗണ്‍സിലര്‍ സിപി അജിത എന്നിവര്‍ സംസാരിച്ചു. ഭരണഘടനയുടെ ആമുഖ കലണ്ടര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. പി പി ബാബു സ്വാഗതവും കെ റഫ്‌ന നന്ദിയും പറഞ്ഞു. പരിഷത് സംഘടിപ്പിക്കുന്ന ജനോല്‍സവത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *