ശാസ്ത്രാധ്യാപക ശില്പശാല

ശാസ്ത്രാവബോധ ശിൽപശാലയില്‍ പ്രൊഫ. എം ഗോപാലൻ ക്ലാസ് നയിക്കുന്നു.

പിലിക്കോട്: ആവർത്തന പട്ടികയുടെ 150ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെറുവത്തൂർ ഉപജില്ല സയൻസ് ക്ലബ്ബ് അസോസിയേഷനുമായി സഹകരിച്ച് ശാസ്ത്രാധ്യാപക ശില്പശാല സംഘടിപ്പിച്ചു. ചെറുവത്തൂർ ബി.ആർ.സി.യിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടോംസൺ ടോം ഉദ്ഘാടനം ചെയ്തു. ബി.പി.ഒ. പി വി ഉണ്ണിരാജൻ അധ്യക്ഷത വഹിച്ചു. ശാസ്ത്രകേരളം പത്രാധിപ സമിതിയംഗം പ്രൊഫ. എം ഗോപാലൻ ക്ലാസെടുത്തു. ആവർത്തന പട്ടിക, ശാസ്ത്രമേള, വിജ്ഞാനോത്സവം എന്നീ വിഷയങ്ങളിൽ ക്ലാസ് നടന്നു. ചെറുവത്തൂർ ഉപജില്ല സയൻസ് ക്ലബ്ബ് സെക്രട്ടറി കെ അർജുനൻ സ്വാഗതവും പ്രദീപ് കൊടക്കാട് നന്ദിയും പറഞ്ഞു.