ശാസ്ത്ര സംവാദ സദസ്സ് — നേമം മേഖല ഉദ്ഘാടനം

0

 

തിരുവനന്തപുരം :  നേമം മേഖലയുടെ ശാസ്ത്ര സംവാദ സദസ്സുകളുടെ ഉദ്ഘാടനം ശാസ്ത്ര സാഹിത്യ പരിഷത് മുൻ സംസ്ഥാന പ്രസിഡന്റ് ബി രമേശ് ഏപ്രിൽ 7 നു നിർവഹിച്ചു. ശാസ്ത്ര സാങ്കേതികരംഗത്തെ പുരോഗതിയാണ് രാഷ്ട്ര പുരോഗതിക്ക് അടിസ്ഥാന എന്നും ഇവയെ തുരങ്കം വയ്ക്കുന്ന ഏതു സമീപനത്തെയും പരാജപ്പെടുത്തുക എന്നത് നാടിൻറെ പുരോഗതിക്കു ആവശ്യമാണെന്നും ബി രമേശ് പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ചു ബി രമേശ് ഭരണഘടനയുടെ ആമുഖത്തിന്റെ പകർപ്പ് അശോക് കുമാറിന് നൽകി മേഖലതല വിതരണോൽഘാടനവും നടത്തി. ഭരണഘടനയുടെ ആമുഖം സദസിൽ വായിക്കുകയും അത് എല്ലാപേരും ഏറ്റുപറയുകയും ചെയ്തു.
പ്രാവച്ചമ്പലം കുടുമ്പന്നൂരിൽ വച്ച് നടന്ന ഉദ്ഘാടന പരിപാടിയിൽ മേഖല പ്രസിഡന്റ് കെ എസ് വിജയകുമാർ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പ്രഭാത് നായർ സ്വാഗതവും കല്ലിയൂർ യൂണിറ്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ എസ് ജെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *