യുറീക്കാ ബാലവേദി

0

തിരുവനന്തപുരം മേഖല നെടുങ്കാട് യൂണിറ്റിലെ വിക്രം സാരാഭായ് യുറീക്കാ ബാലവേദി ഏപ്രിൽ 7 ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചു. ബാലവേദി പ്രസിഡണ്ട് കുമാരി നക്ഷത്ര അധ്യക്ഷത വഹിച്ചു. കൺവീനർ മാസ്റ്റർ ഗോകുൽ സ്വാഗതം പറഞ്ഞു. ലോകാരോഗ്യ ദിന സന്ദേശവും അതോടൊപ്പം ആരോഗ്യദിന ക്വിസും മാസ്റ്റർ ഗോകുൽ തന്നെ നടത്തി. കുമാരി നീതു നന്ദി പറഞ്ഞു. മാർച്ചിൽ രൂപീകരിച്ച ബാലവേദിയുടെ ആദ്യത്തെ പരിപാടി ആയിരുന്നു. കൂട്ടുകാരെ അഭിസംബോധന ചെയ്ത് മേഖലാ സെക്രട്ടറി അനിൽകുമാർ ബി, ആരോഗ്യ വിഷയസമിതി മേഖലാ കൺവീനർ കെ ശ്രീകുമാർ, എ ബാബു, ഭക്തവത്സലൻ നായർ എന്നിവർ സംസാരിച്ചു. പി ഗിരീശൻ, പി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യവും ജലവും എന്ന വിഷയം അടിസ്ഥാനമാക്കി പരീക്ഷണങ്ങളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *