ശ്രീ കിഷൻ മോഡി മെമ്മോറിയൽ അവാർഡ് ജേതാവ് ഡോ.ലളിതാംബികയ്ക്ക് ജില്ലാ കമ്മിറ്റിയുടെ ആദരം

0

തിരുവനന്തപുരം:
കൗൺസിൽ ഫോർ ഇന്ത്യൻ സെറാമിക് സൊസൈറ്റി ഏർപ്പെടുത്തിയ 2022-ലെ ശ്രീ കിഷൻ മോഡി മെമ്മോറിയൽ അവാർഡ് ജേതാവ് ഡോ.ലളിതാംബികയ്ക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആദരം ജില്ലാ പ്രസിഡന്റ് ഹരികൃഷ്ണനും സെക്രട്ടറി രാജിത്തും ചേർന്ന് കൈമാറി. ഇന്ത്യയിലെ ക്ലേ സയൻസ് & സെറാമിക് ടെക്‌നോളജി മേഖലയിൽ ഒട്ടനവധി ഗവേഷണ പഠനങ്ങൾ ഡോ.ലളിതാംബികയുടേതായുണ്ട്. മൺപാത്ര നിർമ്മാണ മേഖലയിലെ ഡോ.ലളിതാംബികയുടെ ഇടപെടൽ അതിനെ ആശ്രയിക്കുന്ന പലരുടെയും ജീവിതത്തിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവന്നു. ഐ.ആർ.ടി.സി.യുടെ മുൻ ഡയറക്ടറും സീനിയർ സയന്റിസ്റ്റുമായ ഡോ. എം. ലളിതാംബിക CSIR-NIIST-ൽ നിന്നും ഡെപ്യൂട്ടി ഡയറക്ടറായാണ് വിരമിച്ചത്. ജനുവരി ഒന്നിന് പുതുവത്സരദിനത്തിൽ പരിഷത്ത് ഭവനിൽ കൂടിയ ജില്ലാ കമ്മറ്റിയാണ് ആദരവ് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *