സംഘടനയെ സഹായിക്കുക- പ്രത്യേക പുസ്തക പ്രചാരണം

0

കോഴിക്കോട്: കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധി നമ്മുടെ പുസ്തകപ്രചാരണത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സാധാരണപോലെയുള്ള‍ പുസ്തക പ്രചാരണം നടക്കാത്തതിനാൽ സംഘടനാ ഘടകങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുയാണ്. കലാജാഥയാണ് ഏറ്റവും കൂടുതൽ പുസ്തകം പ്രചരിക്കുന്ന കാമ്പയിൻ. അത് മുൻകാലങ്ങളിലെ പോലെ ഇക്കൊല്ലം നടത്തുന്നതിനു ഏറെ പരിമിതിയുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് സംഘടനയെ സഹായിക്കുക എന്ന പ്രത്യേക പുസ്തക പ്രചാരണ പരിപാടി ആവിഷ്ക്കരിച്ചത്.
പ്രതിസന്ധി ഘട്ടത്തിൽ സംഘടനയെ സഹായിക്കുക എന്നത് അതിലെ അംഗങ്ങളുടെ ഉത്തരവാദിത്തമാണല്ലോ. കോവിഡ് മൂലം സാധാരണ കാമ്പയിനുകളിലൂടെയുള്ള സാമ്പത്തിക സമാഹരണം നടക്കാത്ത സാഹചര്യത്തിൽ നമ്മുടെ അംഗങ്ങളിൽ സ്ഥിരവരുമാനമുള്ളവരോട് 2000രൂപയുടെയെങ്കിലും പുസ്തകം വാങ്ങി സംഘടനയെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ജനകീയ ശാസ്ത്രസാംസ്കാരികോത്സവത്തോടൊപ്പമാണ് ഈ കാമ്പയിന്‍ നാം നടത്തുന്നത്.
ഓരോ മേഖലയിലും അങ്ങനെ സമീപിക്കാവുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി അവരോട് നേരിട്ടോ ഫോണിലൂടെയോ സംസാരിച്ച് ഈ പ്രത്യേക സാഹചര്യം ബോധ്യപ്പെടുത്തുകയും പിന്തുണ അഭ്യര്‍ഥിക്കുകയും വേണം. ജില്ലാ മേഖലാതലങ്ങളിലെ പ്രധാന പ്രവർത്തകർ ഇതിന്റെ ചുമതല ഏറ്റെടുക്കണം. ജില്ലാ മേഖലാ തലത്തിൽ മോണിറ്ററിംഗ് ഗ്രൂപ്പ് രൂപീകരിച്ച് ഏകോപനം നിര്‍വഹിക്കണം. പുസ്തകം വാങ്ങുന്നവർക്ക് പത്തു ശതമാനം കിഴിവ് നല്‍കാം.
ജില്ലയില്‍ സ്റ്റോക്കുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് ഓർഡ‍‍ർ ഫോം രീതിയില്‍ തയ്യാറാക്കി നല്‍കിയാല്‍ അംഗങ്ങള്‍ക്ക് ആവശ്യമുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് അറിയിക്കുന്നതിനും അത് കൃത്യമായി വിതരണം ചെയ്യുന്നതിനും സഹായകമാകും. തുക സ്വീകരിക്കുന്നതിന് പുസ്തകക്കൂപ്പണ്‍ നല്‍കുകയും ആവാം. 2021 ജനുവരി, ഫെബ്രുവരി മാസം പുസ്തക പ്രചാരണത്തിനായി മാറ്റി വയ്ക്കണം.

Leave a Reply

Your email address will not be published. Required fields are marked *