സംസ്ഥാന ജാഥക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകി

0

എറണാകുളം: കേരള ശാസ്ത്രസാഹിത്യ പരി ഷ ത്തിന്റെ നേതൃത്വത്തിൽ സുസ്ഥിര വികസനം സുരക്ഷിത കേരളം – ക്വാമ്പയിന്റെ ഭാഗമായ സംസ്ഥാന ജാഥയുടെ എറണാകുളം ജില്ലയിലെ പര്യടനം മൂവാറ്റുപുഴയിൽ സമാപിച്ചു. മൂവാറ്റുപുഴ വാഴപ്പിള്ളി ജംഗ്ഷനിൽ 13-11-18 ചൊവ്വാഴ്ച വൈകുന്നേരം ചേർന്ന യോഗം മുൻ മുനിസിപ്പൽ ചെയർപേഴ്സനും വാർഡ് കൗൺസിലറുമായ മേരി ജോർജ് ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖല പ്രസിഡന്റ് സിന്ധു ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. മേഖലകാമ്പെയിൻ സ്വാഗത സംഘം കൺവീനർ കെ.ആര്‍.വിജയകുമാർ സ്വാഗതം പറഞ്ഞു. ജാഥാ വൈസ് ക്യാപ്റ്റൻ അഡ്വ.കെ.പി.രവിപ്രകാശ് പ്രളയാനന്തര നവകേരളത്തിന്റെ വികസനം എപ്രകാരം ആയിരിക്കണമെന്നും നീർത്തടസംരക്ഷണം, മാലിന്യ സംസ്കരണം, കാർഷിക മേഖലയുടെ പുനരുജ്ജീവനം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖല കേന്ദ്രീകരിച്ച് സംവദിക്കയും പരിഷത്ത് നയം ഏറ്റവും ലളിതമായി പ്രതിപാദിക്കുകയും ചെയ്തു. സംസ്ഥാന സെക്രട്ടറി മനോജ് കുമാർ, നിർവാഹക സമിതി അംഗങ്ങൾ പി.എ.തങ്കച്ചൻ, ലില്ലി കർത്ത, ജില്ലാ സെക്രട്ടറി സി.ഐ വർഗീസ് ജില്ലാ – കാമ്പയിൻ കമ്മിറ്റി കൺവീനർ വാസു, എം.എസ് മോഹനൻ, ജില്ലാ ട്രഷറർ സുനിൽ, മുനിസിപ്പൽ കൗൺസിലർ വിജയകുമാർ, മുൻ കൗൺസിലർമാർ അനിൽകുമാർ കെ.ജെ, പി.കെ അനിൽ തുടങ്ങിയവരുടെ നിറസാന്നിദ്ധ്യത്തിൽ ജാഥാ ക്യാപ്റ്റൻ ഡോ.എൻ.കെ. ശശിധരൻ പിള്ളയെ സ്വീകരിച്ചു. ഡോ.എം.എ.ഉമ്മൻ രചിച്ച ‘കേരളം-ചരിത്രം വർത്തമാനം ദർശനം’ എന്ന പുസ്തകം ക്യാപ്റ്റനിൽ നിന്നും കൈപ്പറ്റികൊണ്ട് വിവിധ സംഘടനാ നേതാക്കൾ – ഉല്ലാസ്സ് ചാരുത (വാഴപ്പിള്ളി റെസി: അസോപ്രസിഡന്റ്) എം.എം.രാജപ്പൻ പിള്ള (വാഴപ്പിള്ളി പബ്ലിക് ലൈബ്രറി പ്രസിഡന്റ്) എം.എസ്.സുരേന്ദ്രൻ (ഭാവനാ ലൈബ്രറി മാനാറി) ഗോപിനാഥൻ (പായിപ്ര ഗ്രാമീൺ ബാങ്ക് & കർഷക സംഘം) സി.കെ.ശശി (മുടവൂർ റോയൽറെസി.അസോ.പ്രസിഡന്റ്) ജോബി മുണ്ടക്കൻ (മർച്ചെന്റ്സ് അസോസിയേഷൻ വാഴപ്പിള്ളി) ആർ രാജീവ് (സി.പി.ഐ.എം വാഴപ്പിള്ളിളി) പി.ഡി. അനിൽകുമാർ (സി.പി.ഐ.എം മുടവൂർ) ആനന്ദൻ (കേരള എൻജിഒ യൂണിയൻ) എം. വിജയൻ മംഗലത്ത്, പി.എന്‍.സോമൻ(മാറാടി സ്വാശ്രയ കർഷക മാർക്കറ്റ്) രാഘവൻ (വാളകം പബ്ലിക് ലൈബ്രറി) കിഷോർ (കേരള കോഓപ്പറേറ്റീവ് യൂണിയൻ) സന്തോഷ് കുമാർ (കോതമംഗലം മേഖല സെക്രട്ടറി / ഷൈജു ജോൺ (മേഖല സെക്രട്ടറി കൂത്താട്ടുകുളം) എന്നിവരും മേഖല കമ്മിറ്റി സെക്രട്ടറി കുട്ടപ്പൻ സ്വാഗത സംഘത്തിനു വേണ്ടി കെ.ആര്‍.വിജയകുമാർ, മേഖലയിലെ യൂണിറ്റുകൾക്കു വേണ്ടി രാജൻ, വിനോദ് , വിശ്വംഭരൻ, ബഷീർ, ജേക്കബ് ജോൺ, ES മോഹനൻ, ഹരി, പി.എം ഗീവർഗീസ് തുടങ്ങിയവരും സ്വീകരിച്ചു. ജാഥാ ക്യാപ്റ്റൻ ഡോ.എൻ.കെ.എസ് കേരളത്തിനെ പ്രളയത്തിലേക്ക് നയിച്ചതിന്റെ കാരണങ്ങൾ, ഭാവികരുതൽ നടപടികളിൽ പരിഷത്ത് കാഴ്ചപ്പാട് എന്നിവ ഹൃദ്യമായി വിശദീകരിച്ചു. സ്വീകരണത്തിന് മുന്നോടിയായി പരിഷത്ത് കലാസംഘം അവതരിപ്പിച്ച ലഘു നാടകങ്ങൾ കാണികൾ ഹർഷാരവത്തോടെ സ്വീകരിച്ചു. പ്രളയത്തിൽ ഉറ്റവരെ നഷ്ടപെട്ടവരുടെ ദുഃഖം/ ജനങ്ങളെ പരസ്പരം അകറ്റി വേർതിരിച്ചിരുന്ന മതിലുകൾ പ്രളയത്തിൽ സ്വയം ഇല്ലാതാകുന്നത്, കൃഷി ഭുമി ഇതര അവശ്യങ്ങൾക്ക് വാങ്ങി കൂട്ടുന്നതിനെതിരെയും എന്നാൽ കർഷികവൃത്തിയുടെ മേന്മയും പ്രോജ്വലിപ്പിക്കുന്ന നാടകങ്ങൾ സാബുവും സുബ്രഹ്മണ്യനും തന്മയത്വത്തോടെ അവതരിപ്പിച്ചത് ഇമവെട്ടാതെ സദസ് ആസ്വദിച്ചു. ആലാപന ശൈലി കൊണ്ട് ശ്രദ്ധേയനായ മുവാറ്റുപുഴയുടെ സ്വന്തം കവി കുമാർ കെ മുടവൂരിന്റെ കവിതാലാപനവും ഹർഷാരവത്തോടെ സദസ് സ്വീകരിച്ചു. മേഖല സെക്രട്ടറി കെ.കെ.കുട്ടപ്പൻ നന്ദി പ്രകാശിപ്പിച്ചു.വാഴപ്പിള്ളി ജംഗ്ഷനിൽ നടന്ന പരിപാടി വളരെ അധികംജനങ്ങളെ ആകർഷിക്കുന്നതിനും പരിഷത്ത് ജാഥാ സന്ദേശം അവരിലേക്കും അത്രയും കുടുംബങ്ങളിലേക്കും പകർന്ന് നൽകാനായി എന്നതും സംഘാടക സമിതിക്ക് ആവേശവും ചാരിതാർത്ഥ്യവും നൽകുന്നു. ക്യാമ്പയിനുമായി ബന്ധപ്പെട്ട് 1000 ലഘുലേഖകൾ, നോട്ടീസുകൾ, പുസ്തക പ്രചാരണം, 30 പേരടങ്ങുന്നസ്ഥിരം പദയാത്രാസംഘം, 16 കേന്ദ്രങ്ങളിൽ പദയാത്രാ സ്വീകരണം, സംവാദസദസുകൾ എന്നിവ നടത്തി. ഏറ്റെടുത്ത പ്രവർത്തനങ്ങൾ ഓരോന്നും വിജയിപ്പിക്കുന്നതിനും പരിഷത്ത് ആശയങ്ങളും പ്രവർത്തനശൈലിയും കൂടുതൽ ജനങ്ങളിലേക്ക്എത്തിക്കുന്നതിനും മേഖലയെ ചലനാത്മകമായി നിലനിർത്തുന്നതിനും ക്യാമ്പെയിൻ സഹായകരമായി.

Leave a Reply

Your email address will not be published. Required fields are marked *