സംസ്ഥാന സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് കുമളിയിൽ തുടങ്ങി

സംസ്ഥാന സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് കുമളിയിൽ തുടങ്ങി

2024 മേയ് 16, 17, 18 തീയതികളിലായി ഇടുക്കി ജില്ലയിലെ കുമളി ഹോളിഡേ ഹോം ഫോർ വർക്കേഴ്സിൽ വെച്ചു നടക്കുന്ന സംസ്ഥാന സംഘടന വിദ്യാഭ്യാസ ക്യാമ്പ് 16 ന് വൈകുന്നേരം ആരംഭിച്ചു. ജനറൽ സെക്രട്ടറി പി.വി ദിവാകരൻ ക്യാമ്പിൻ്റെ ഉൽഘാടനം നിർവഹിച്ചു. ശാസ്ത്രത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടന എന്ന നിലയിൽ ശാസ്ത്ര രംഗത്തുണ്ടാകുന്ന പുതിയ പ്രവണതകൾ പഠിച്ചു കൊണ്ട് മാത്രമേ മുന്നോട്ട് പോകാൻ കഴിയൂയെന്നും ജനകീയ ശാസ്ത്രപ്രസ്ഥാനത്തിൽ ശാസ്ത്രത്തിൻ്റെ ഉള്ളടക്കം വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻ്റ് മൈത്രി പി.യു.അധ്യക്ഷത വഹിച്ച ഉൽഘാടന പരിപാടിയ്ക്ക് ഇടുക്കി ജില്ലാ സെക്രട്ടറി എൻ.ഡി. തങ്കച്ചൻ സ്വാഗതം ആശംസിച്ചു. ക്യാമ്പിൻ്റെ ഉള്ളടക്കം സംഘടന വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ റ്റി.കെ. ദേവരാജൻ വിശദീകരിച്ചു. 18 ഉച്ചയ്ക്ക് 2 മണിയ്ക്ക് ക്യാമ്പ് സമാപിക്കും.

 

You may have missed